പ്രശ്നപരിഹരണ ചിന്തനത്തിലെ ആദ്യത്തെ തലം ?
Aദത്തശേഖരണം
Bപാരികല്പന രൂപീകരണം
Cനിഗമന ആവിഷ്കരണം
Dപ്രശ്നത്തെപ്പറ്റി ഉള്ള ബോധം
Answer:
D. പ്രശ്നത്തെപ്പറ്റി ഉള്ള ബോധം
Read Explanation:
പ്രശ്ന പരിഹരണ രീതി (Problem Solving Method )
- കുട്ടി തൻ്റെ പഠന സന്ദർഭത്തിലോ ജീവിത സന്ദർഭത്തിലോ നേരിടുന്ന ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള അവസരം ഒരുക്കുകയും പ്രശ്നം വിശകലനം ചെയ്ത് പരിഹാര പ്രവർത്തനങ്ങൾ നടത്തി പ്രശ്നം പരിഹരിക്കുകയും ചെയ്യുന്ന രീതി
- 1983 ൽ മേയർ (Mayor )ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ് പ്രശ്ന പരിഹരണ രീതി എന്ന് നിർവ്വചിച്ചു
- ഇവിടെ പ്രശ്ന പരിഹാരകാൻ ,താൻ ഇപ്പോൾ നേരിടുന്ന പ്രശ്നവും മുൻ അനുഭവവും തമ്മിലുള്ള ബന്ധം കണ്ടെത്തി വേണം പരിഹാരത്തിനായി ശ്രമം തുടരുവാൻ.
- 1984 ൽ ബ്രാൻസ്ഫോർഡ് &സ്റ്റയിൻ (Brandsford and Srein ) പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചു.
- പ്രശ്ന പരിഹരണ രീതി അമൂർത്തമായാ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകമാണ്
- പ്രശ്ന പരിഹരണത്തിന് പുതിയ അറിവ് അനിവാര്യമാണ്
- പ്രശ്ന പരിഹരണ രീതി പ്രതിഫലനാത്മക ചിന്ത ,യുക്തി ചിന്ത ,എന്നിവ വളർത്തുന്നതിന് സഹായിക്കും
- ഒരു ക്ലാസ് റൂമിൽ പ്രശ്ന പരിഹരണ രീതി ഉപയോഗിക്കുന്നതിന് ടീച്ചർ താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരണം.
- പ്രശ്‌നം എന്തെന്ന് നിർണ്ണയിക്കൽ
- പ്രശ്നത്തെക്കുറിച്ചും പ്രശ്ന നിർധാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകൾ ഉപയോഗിച്ചു മനസ്സിലാക്കൽ
- പ്രശ്ന കാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കലും
- പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും ,ദൂര വ്യാപക ഫലങ്ങളും കണ്ടെത്തൽ
- ലക്ഷ്യത്തിൽ എത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗ്ഗം തിരഞ്ഞെടുക്കൽ
- പരിഹാര മാർഗ്ഗത്തിൻ്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്‌ചയിക്കൽ