Challenger App

No.1 PSC Learning App

1M+ Downloads
വൃത്താകൃതിയിലുള്ള ചലനത്തിന് ആവശ്യമായ ബലം എന്ത്?

Aഭ്രമണബലം

Bഅപകേന്ദ്രബലം

Cസമവർത്തുള ബലം

Dഅഭികേന്ദ്രബലം

Answer:

D. അഭികേന്ദ്രബലം

Read Explanation:

വർത്തുള ചലനം (Circular motion):

       ഒരു വസ്തുവിന്റെ വൃത്ത പാതയിലൂടെയുള്ള ചലനമാണ് വർത്തുള ചലനം.

അഭികേന്ദ്രബലം ( Centripetal force):

  • വർത്തുളചലനത്തിലുള്ള വസ്‌തുവിന് ആരത്തിലൂടെ വൃത്തകേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ത്വരണമാണ് അഭികേന്ദ്രത്വരണം (Centripetal acceleration). 

  • ഒരു വസ്തുവിൽ അഭികേന്ദ്രത്വരണം ഉണ്ടാക്കാൻ ആവശ്യമായ ബലമാണ് അഭികേ ന്ദ്രബലം (Centripetal force) 

  • അഭികേന്ദ്ര ബലവും അഭികേന്ദ്ര ത്വരണവും അനുഭവപ്പെടുന്നത് വൃത്ത കേന്ദ്രത്തിലേക്കായിരിക്കും

  • വൃത്ത പാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്‌തു തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് സമവർത്തുള ചലനമാണ്.


Related Questions:

പ്രവേഗമാറ്റത്തിന്റെ നിരക്ക്
വർത്തുള ചലനം എന്ന് പറയുന്നത് എന്താണ്?
ഒരു ബാഹ്യബലമില്ല എങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് :
' Letters on Sunspot ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ന്യൂട്ടന്റെ രണ്ടാം ചലനനിയമം എന്താണ് പറയുന്നത്?