Challenger App

No.1 PSC Learning App

1M+ Downloads
വസ്തുക്കൾ തമ്മിലുള്ള ആകർഷണ-വികർഷണങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന ഘടകം എന്താണ്?

Aഅന്തരീക്ഷ മർദ്ദം

Bഗുരുത്വാകർഷണം

Cവൈദ്യുത ചാർജ്

Dതാപനില

Answer:

C. വൈദ്യുത ചാർജ്

Read Explanation:

  • വസ്തുക്കൾ തമ്മിലുള്ള ആകർഷണ-വികർഷണങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാനഘടകമാണ് വൈദ്യുതചാർജ്.

  • പോസിറ്റീവ്, നെഗറ്റീവ് എന്നിങ്ങനെ ചാർജുകൾ രണ്ട് തരമുണ്ട്.

  • ആറ്റത്തിന്റെ കേന്ദ്രഭാഗമാണ് ന്യൂക്ലിയസ്.

  • ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നു.

  • പ്രോട്ടോണുകളുടെ വിപരീത ചാർജാണ് ഇലക്ട്രോണുകൾക്കുള്ളത്. അതിനാൽ ഇവ രണ്ടും തുല്യ എണ്ണമുള്ള ആറ്റങ്ങളിൽ ചാർജ് പരസ്പരം റദ്ദ് ചെയ്യപ്പെടും.

  • ന്യൂട്രോണുകൾക്ക് ചാർജില്ല.

  • ആറ്റങ്ങൾക്ക് ഇലക്ട്രോണുകൾ നഷ്ടപ്പെടുമ്പോൾ അത് പോസിറ്റീവ് ചാർജുള്ളതായും, ഇലക്ട്രോണുകൾ ലഭിക്കുമ്പോൾ അത് നെഗറ്റീവ് ചാർജുള്ളതായും മാറുന്നു.

  • സജാതീയ ചാർജുകൾ വികർഷിക്കുന്നു.

  • വിജാതീയ ചാർജുകൾ ആകർഷിക്കുന്നു.

  • ചാർജുള്ള വസ്തുക്കൾക്ക് ന്യൂട്രൽ വസ്തുക്കളെ ആകർഷിക്കാനുള്ള കഴിവുണ്ട്.

  • രണ്ട് വസ്തുക്കളുടെ ചാർജ് സ്ഥിരീകരിക്കാനുള്ള ഏറ്റവും യോജിച്ച സൂചന ആകർഷണമല്ല, വികർഷണമാണ്.


Related Questions:

വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. ഈ പ്രസ്താവന ശെരിയാണോ ?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
വിജാതീയ ചാർജുകൾ തമ്മിൽ ______ .
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?