Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cഎറണാകുളം

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

  • 1998 ലെ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ ആക്ട് അനുസരിച്ച് 2002 ലാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായതു്. 
  • നിലവിൽ ഈ കമ്മിഷൻ പ്രവർത്തിക്കുന്നത് 2003 ലെ ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ ആക്ട് പ്രകാരമാണ്. 
  •  സംസ്ഥാനത്തെ വൈദ്യുത വ്യവസായത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക, വൈദ്യുതി ഉൽപാദനത്തിനും പ്രക്ഷേപണത്തിനുമുളള കേരളത്തിനകത്തെ നിരക്കുകൾ തീരുമാനിക്കുക എന്നീ അധികാരങ്ങളുളള സ്ഥാപനമാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ.
  • തിരുവനന്തപുരമാണ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ്റെ ആസ്ഥാനം

Related Questions:

കൃഷിക്കും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി നദീജലത്തിൻ്റെ വിനിയോഗം ക്രമപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ ചെയർമാൻ ?
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയല്ല ?

കേരളം സംസ്ഥാന യുവജന കമ്മീഷന്റെ ചുമതലകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സംസ്ഥാനത്തെ യുവജന കാര്യങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുക.
  2. സമ്പൂർണ്ണ ശാക്തീകരണവും മികവും കൈവരിക്കുന്നതിന് യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക

    കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവന കളിൽ ശരിയേത് ?

    1. കമ്മീഷന്റെ അധ്യക്ഷൻ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്സോ, ജഡ്‌ജിയോ ആയിരുന്ന വ്യക്തി യായിരിക്കണം.
    2. മറ്റൊരു അംഗം നിലവിൽ ഒരു ഹൈക്കോടതി ജഡ്‌ജിയോ, ഹൈക്കോടതി ജഡ്‌ജി ആയി രുന്നതോ ആയ വ്യക്തിയായിരിക്കണം. അതല്ലെങ്കിൽ ജില്ലാ ജഡ്‌ജിയായി കുറഞ്ഞത് ഏഴ് വർഷം പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ ഒരു ജില്ലാ ജഡ്‌ജിയായിരിക്കണം.
    3. ജസ്റ്റിസ് ജെ. ബി. കോശി ചെയർപേഴ്‌സണായും, ഡോ. എസ്. ബലരാമൻ, ശ്രീ. ടി. കെ. വിൽസൺ എന്നിവർ അംഗങ്ങളായുമുള്ള ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനെ 1998-ൽ കേരള ഗവർണർ നിയമിച്ചു.

      കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
      i) "ന്യൂനപക്ഷം'' എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം
      പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
      i) കമ്മീഷൻ അംഗങ്ങളിൽ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
      സമുദായത്തിൽ നിന്നും ആയിരിക്കേണ്ടതുമാണ്.