സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?
Aമണിയാർ
Bഇടുക്കി
Cകുത്തുങ്കൽ
Dകക്കാട്
Answer:
C. കുത്തുങ്കൽ
Read Explanation:
പ്രതിവർഷം 79 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം INDSIL കമ്പനി കോയമ്പത്തൂർ സ്വകാര്യ മേഖലയിൽ നിർമിച്ച (Captive) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കുത്തുങ്കൽ ചെറുകിട ജലവൈദ്യുതപദ്ധതി.
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്തിലെ കുത്തുങ്കലിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.
2001 ജൂൺ 1നു ഇതു പ്രവർത്തനം തുടങ്ങി. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.