Challenger App

No.1 PSC Learning App

1M+ Downloads
ആക്ക സംരക്ഷണ നിയമം എന്താണ്?

Aബാഹ്യ ബലമില്ലാത്ത സിസ്റ്റത്തിൽ ആകെ ഊർജ്ജം സ്ഥിരമാണ്

Bസിസ്റ്റത്തിലെ ആകെ പ്രതിപ്രവർത്തനം സ്ഥിരമാണ്

Cബാഹ്യ ബലമില്ലാത്ത സിസ്റ്റത്തിൽ ആകെ വ്യാപ്തം സ്ഥിരമാണ്

Dബാഹ്യ ബലമില്ലാത്ത സിസ്റ്റത്തിൽ ആകെ ആക്കം സ്ഥിരമാണ്

Answer:

D. ബാഹ്യ ബലമില്ലാത്ത സിസ്റ്റത്തിൽ ആകെ ആക്കം സ്ഥിരമാണ്

Read Explanation:

ആവേഗം ( Impulse):

       ആക്കവ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്‌തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുക്കുന്ന സമയത്തിന് വിപരീതാനുപാതത്തിലായിരിക്കും.

ന്യൂട്ടന്റെ മൂന്നാം ചലന നിയമം:

         ഏതൊരു പ്രവർത്തനത്തിനും തൂല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും ഇതാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം.

 

പ്രവർത്തനവും പ്രതിപ്രവർത്തനവും:

  • പ്രവർത്തനവും പ്രതിപ്രവർത്തനവും ഒരേ സമയം വ്യത്യസ്‌ത വസ്‌തുക്കളിൽ അനുഭവപ്പെടുന്ന ബലങ്ങളാണ്.

  • ഇവ തമ്മിൽ തീരെ സമയ വ്യത്യാസമില്ല എന്നതു കൊണ്ടു തന്നെ, പ്രവർത്തനത്തിൻ്റെ ഫലമായാണ് പ്രതിപ്രവർത്തനം ഉളവാകുന്നത് എന്നു പറയാൻ കഴിയില്ല.

  • അതായത് രണ്ടു വസ്തു‌ക്കൾ തമ്മിൽ ബലം അനുഭവപ്പെടുമ്പോൾ അവ യിൽ ഏതെങ്കിലുമൊരു ബലം പ്രവർത്തനമായും ഇതിനു വിപരീത ദിശയിൽ രണ്ടാമത്തെ വസ്തുവിൽ ഉളവാകുന്ന ബലം പ്രതിപ്രവർത്തനമായും പരിഗണിക്കാവുന്നതാണ്

 

ആക്ക സംരക്ഷണ നിയമം (Law of conservation of momentum):

        ഒരു ബാഹ്യ ബലമില്ലെങ്കിൽ, ഒരു വ്യൂഹത്തിന്റെ ആകെ ആക്കം സ്ഥിരമായിരിക്കും. ഇതാണ് ആക്ക സംരക്ഷണ നിയമം.


Related Questions:

ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ, വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന്:
പ്രവേഗമാറ്റത്തിന്റെ നിരക്ക്
വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്നുവെങ്കിൽ അത് :
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ ആണ് _____ .
ആവേഗം (Impulse) എന്നത് എന്താണ്?