Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യാവർത്തന നിയമം എന്നാൽ ?

Aശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല

Bശിശുക്കൾ മാതാപിതാക്കളോട് സാദൃശ്യം പുലർത്തുന്ന പ്രവണത

Cഇവയൊന്നുമല്ല

Dശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത

Answer:

D. ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത

Read Explanation:

മെൻഡലിന്റെ പാരമ്പര്യ നിയമങ്ങൾ

  • ഗ്രിഗർ മെൻഡൽ മൂന്നു പാരമ്പര്യ നിയമങ്ങൾ ആവിഷ്കരിച്ചു
    1. സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമം (Law of like begets like)
    2. വിചലന നിയമം (Law of variation)
    3. പ്രത്യാവർത്തന നിയമം (Law of regression)
  1. ശിശുക്കൾ മാതാപിതാക്കളോട് സാദൃശ്യം പുലർത്തുന്ന പ്രവണത - സമാനമായത് സമാനമായതിനെ ജനിപ്പിക്കുന്നു എന്ന നിയമം
    • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളെയും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധി കുട്ടികളെയും ജനിപ്പിക്കുവാനുമുള്ള പ്രവണത.
  2. ശിശുക്കൾ മാതാപിതാക്കളുടെ തനിപ്പകർപ്പാകുന്നില്ല - വിചലന നിയമം
    • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് മന്ദബുദ്ധികളായ കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് ബുദ്ധിശാലികളായ കുട്ടികളും ഉണ്ടാകുന്നു.
  3. ശിശുക്കൾ അഗ്രനിലവാരത്തിൽ നിന്ന് ശരാശരി നിലവാരം കാണിക്കുന്ന പ്രവണത - പ്രത്യാവർത്തന നിയമം
    • ഉദാ: ബുദ്ധിശാലികളായ മാതാപിതാക്കൾക്ക് താരതമ്യേന കുറഞ്ഞ ബുദ്ധിയുള്ള കുട്ടികളും മന്ദബുദ്ധികളായ മാതാപിതാക്കൾക്ക് താരതമ്യേന കൂടിയ ബുദ്ധിയുള്ള കുട്ടികളും ഉണ്ടാകുന്നു.

Related Questions:

ശൈശവ ഘട്ടത്തിൽ കുട്ടികൾ കരയുമ്പോൾ ശരീരം മുഴുവൻ ആ പ്രക്രിയയിൽ പങ്കുചേരുന്നു. അവർ വളരുന്നതനുസരിച്ച് കരച്ചിൽ അവയവങ്ങളിൽ മാത്രമൊതുങ്ങുന്നു. ഏത് വികസന സിദ്ധാന്തമാണ് ഇവിടെ പ്രകടമാകുന്നത് ?

How do you sequence following motor activities?

(i) Crawling (ii) Climbing (iii) Jumping (iv) Walking

ശൈശവാവസ്ഥയിൽ മനോവികാസ ഘട്ടത്തിൽ സംഭവിക്കാത്തത് ഏത് ?
"സാർവ്വജനീന സദാചാര തത്വം" എന്ന ഘട്ടം കോൾബര്‍ഗിന്റെ ഏത് തലത്തിലാണ് ഉൾപ്പെടുന്നത് ?
ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കാതെ പൊടുന്നനെയുള്ള കോപ പ്രകടനമാണ് :