Challenger App

No.1 PSC Learning App

1M+ Downloads
യുക്തീകരണത്തിന്റെ പ്രധാന ലക്ഷ്യം ?

Aപ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക

Bപ്രശ്നങ്ങളും വിഷമതകളും മറ്റുള്ളവരുടെ സഹാനുഭൂതിയിലൂടെ പരിഹരിക്കുക

Cനിരാശാബോധം കുറയ്ക്കുക

Dപൂർത്തീകരിക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് ദിവാ സ്വപ്നം കാണുക

Answer:

C. നിരാശാബോധം കുറയ്ക്കുക

Read Explanation:

യുക്തീകരണം (Rationalization) 

  • വ്യക്തി തന്റെ ബലഹീനതകൾ / പരാജയങ്ങൾ /  കഴിവുകേടുകൾ തുടങ്ങിയവയെ തെറ്റായ കാരണങ്ങൾ വഴി ന്യായീകരിക്കുന്ന തന്ത്രം. 
  • ഉദാ: കയ്യക്ഷരം മോശമായതിന് പേനയെ കുറ്റം പറയുക. 
  • ആഗ്രഹിച്ച മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കാതെ മറ്റൊന്ന് വാങ്ങേണ്ടി വരുമ്പോൾ അതിന് പിക്ചർ ക്ലാരിറ്റി കുറവാണെന്നും, താൻ ഇപ്പോൾ വാങ്ങിയതാണ് കിട്ടാവുന്നതിൽ ഏറ്റവും മികച്ചത് എന്ന് സങ്കല്പ്പിക്കുക. 
  • നിരാശാബോധം കുറയ്ക്കുക എന്നതാണ് യുക്തീകരണത്തിന്റെ പ്രധാനലക്ഷ്യം.
  • പ്രധാനമായും യുക്തീകരണം 2 തരത്തിലുണ്ട്
    1. മധുരിക്കുന്ന നാരങ്ങ ശൈലി (Sweet Lemonism)
    2. പുളിമുന്തിരി ശൈലി (Sour Grapism)

Related Questions:

നിങ്ങളുടെ ക്ലാസിലെ ഒരു കുട്ടി സ്വന്തം പിഴവുകൾ മറ്റു വ്യക്തികളുടെ പേരിൽ ആരോപിക്കുന്നു. ഈ സമായോജന (Adjustment) രീതിയെ എന്തു പറയാം ?
മാതാപിതാക്കളിൽ നിന്നും മറ്റ് മുതിർന്നവരിൽ നിന്നും കുട്ടികൾ പല പെരുമാറ്റരീതികളും ഉൾക്കൊള്ളുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
" ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?

കേസ് സ്റ്റഡിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക :

  1. കേസ് തിരഞ്ഞെടുക്കൽ
  2. കേസ് റിപ്പോർട്ട് തയാറാക്കൽ
  3. സമന്വയിപ്പിക്കൽ (Synthesis)
  4. സ്ഥിതിവിവരശേഖരണം
  5. പരികൽപ്പന രൂപപ്പെടുത്തൽ
  6. വിവരവിശകലനം
  7. പരിഹാരമാർഗങ്ങൾ
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?