Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി ഏത് ?

Aആത്മ പരിശോധന

Bസമൂഹമിതി

Cചികിത്സാ രീതി

Dഅഭിമുഖം

Answer:

A. ആത്മ പരിശോധന

Read Explanation:

ആത്മപരിശോധന രീതി  / ആത്മനിഷ്ഠരീതി  (Introspection Method)

  • 'Introspection' എന്നതിൽ രണ്ട്  വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്.  'Intra' അഥവാ inside, 'inspection' അഥവാ to look at (Introspection means - looking inside)(Introspection = Action of searching one's feeling or thoughts)
  • സ്വന്തം മനസ്സിൻറെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ  പ്രാധാന്യം. ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളെയും മനസ്സിൻറെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ് ചെയ്യുന്നത്.
  • വില്യം വൂണ്ടും, എഡ്‌വാർഡ് റ്റിച്ച്നർ എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
  • ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ  സ്വാധീനത്തിലാണ്.
  • ആത്മനിഷ്ഠ  രീതി സ്വാഭാവികമാണ്, ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്നതുമാണ്.
  • എന്നാൽ വിശ്വാസ്യത, ശാസ്ത്രീയത എന്നിവ വേണ്ടത്ര ഉണ്ടെന്ന് പറയാനാകില്ല. കുട്ടികളിലും അസാധാരണ മാനസികാവസ്ഥ ഉള്ളവരിലും ഈ രീതി പ്രായോഗികമാകില്ല

 


Related Questions:

കെയ്സ് സ്റ്റഡി എന്നും കെയ്സ് ഹിസ്റ്ററി എന്നും അറിയപ്പെടുന്ന പഠനം ?
ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതി
മക്കളില്ലാത്ത ധനാഢ്യനായ തോമസ്, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു ഇത് ഏത് തരം സംയോജകമായ തന്ത്രമാണ് ?

അഭിമുഖത്തിന്റെ തരങ്ങൾ തിരിച്ചറിയുക :

  1. സുഘടിതമല്ലാത്തത്
  2. സുഘടിതം
    ഒരു വ്യക്തി താൻ യഥാർത്ഥത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെ മറച്ചു പിടിക്കുന്നതിന് വേണ്ടി നേരെ വിപരീതമായി പ്രവർത്തിക്കുന്ന സമായോജന തന്ത്രം :