Challenger App

No.1 PSC Learning App

1M+ Downloads
രക്ഷാകർതൃ വിദ്യാഭ്യാസത്തിൻറെ പ്രധാന ലക്ഷ്യം എന്താണ് ?

Aഅധ്യാപക വിദ്യാർത്ഥി ബന്ധം സുദൃഢമാക്കുക

Bവിദ്യാലയ വികസനത്തിൽ രക്ഷാകർത്താക്കളുടെ സഹകരണം ഉറപ്പാക്കുക

Cഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി അവരുടെ രക്ഷിതാക്കൾക്ക് ആത്മബലം നൽകുക

Dവിദ്യാഭ്യാസം ഗുണമേന്മയുള്ളതും കാര്യക്ഷമതയുള്ളതുമാക്കി മാറ്റിയെടുക്കാൻ രക്ഷാകർത്താക്കളുടെ സഹായം ഉറപ്പുവരുത്തുക

Answer:

C. ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി അവരുടെ രക്ഷിതാക്കൾക്ക് ആത്മബലം നൽകുക

Read Explanation:

ഭിന്നശേഷിക്കാർ

ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ ഏതെങ്കിലും ന്യൂനതയോ തകരാറോ കാരണം മറ്റ് സമപ്രായക്കാരുടെ പോലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തവരാണ് - ഭിന്നശേഷിക്കാർ

 

ഭിന്നശേഷിക്കാരുടെ പരിമിതികൾ

  1. ചലനപരമായ പ്രശ്നങ്ങൾ കാരണം ദൈനംദിന കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ സാധിക്കുകയില്ല.
  2. ബുദ്ധിപരമായ പരിമിതിമൂലം വിവേകത്തോടെ പെരുമാറാൻ കഴിയാറില്ല. വരും വരായ്കകൾ മനസ്സിലാക്കാതെ പ്രവർത്തിക്കുക കാരണം അപകടങ്ങൾക്ക് സാധ്യത ഏറുന്നു.
  3. സാമൂഹ്യ നിയമങ്ങൾ പാലിച്ചു കൊണ്ട് പെരുമാറാൻ കഴിയാതിരിക്കുക. 
  4. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാതിരിക്കുക. 

ക്ലാസ് മുറിയിൽ ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടികളെ കണ്ടെത്തുന്നതിന് സഹായകമാകുന്ന ലക്ഷണങ്ങൾ 

  • വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ (Mile Stones of Development - ഇരിക്കൽ, നടക്കൽ, സംസാരിക്കൽ തുടങ്ങിയവ) കാല താമസം ഉണ്ടാകുക. 
  • മുഖത്തു കാണുന്ന അസ്വാഭാവികത
  • ഭക്ഷണം സ്വയം കഴിക്കാതിരിക്കുക
  • നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടു പ്രകടിപ്പിക്കുക.
  • വായിൽ നിന്ന് എപ്പോഴും ഉമിനീർ ഒഴുകുക.
  • പെട്ടെന്നു ദേഷ്യപ്പെടുകയും വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും ചെയ്യുക. 

Related Questions:

പ്രകൃതിയ്ക്ക് പ്രാധാന്യം നൽകുന്ന പ്രകൃതിവാദത്തിന്റെ രൂപം ഏത് ?
യൂണിവേഴ്സൽ ഗ്രാമർ എന്ന ആശയം മുന്നോട്ട് വെച്ചത് ആര്?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. മാനസിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മനഃശാസ്ത്ര ശാഖ - ചികിത്സാ മനഃശാസ്ത്രം (നൈദാനിക മനഃശാസ്ത്രം)
  2. സാമൂഹ്യവിരുദ്ധനും കുറ്റകൃത്യ പ്രവണതയുള്ളവനും ആകുന്നതിന്റെ മാനസികമായ കാരണങ്ങൾ, അവരുടെ ചികിത്സാ സാധ്യതകൾ തുടങ്ങിയവ ജനിതക മനഃശാസ്ത്രത്തിൽ ഉൾപ്പെടുന്നു.
  3. ഓർമ, മറവി, ചിന്ത, സംവേദനം, പ്രത്യക്ഷണം തുടങ്ങിയ മാനസിക പ്രക്രിയകളെ കുറിച്ച് പഠിക്കുന്ന മനഃശാസ്ത്രശാഖയാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
  4. തൊഴിൽ രംഗത്തുണ്ടാകുന്ന മാനസിക സംഘർഷ ങ്ങൾ, അലസത, തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന മനഃശാസ്ത്രശാഖയാണ് കായിക മനഃശാസ്ത്രം.
  5. നിയമപരമായിട്ടുള്ള കാര്യങ്ങളിൽ വ്യക്തികൾക്ക് ആവശ്യമായ സഹായം നൽകുന്ന മനഃശാസ്ത്ര ശാഖയാണ് നിയമ മനഃശാസ്ത്രം.
    പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയത്തിന്റെ പേര് ?
    “ഒരു സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന പൂർണ ഹൃദയത്തോടെയുളള ലക്ഷ്യബോധമുള്ള പ്രവർത്തനമാണ് പ്രൊജക്റ്റ് '' ഈ നിർവചനം നൽകിയത് ആര് ?