നൂതനമായ ശാസ്ത്രസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പര്യാപ്‌തമല്ലെന്ന കണ്ടെത്തലിൽ നിന്നാണ് പോസ്റ്റ്-ബിഹേവിയറലിസം ഉയർന്നുവന്നത്.
അതിനാൽ രാഷ്ട്രതന്ത്രശാസ്ത്രത്തെ ശാസ്ത്ര വിഷയങ്ങളിലേതുപോലെ ഒരു മൂല്യരഹിത ശാസ്ത്രമാക്കാനുള്ള ബിഹേവിയറലിസ്റ്റ് പരിശ്രമത്തെ പോസ്റ്റ് ബിഹേവിയറലിസം തള്ളിക്കളഞ്ഞു.
രാഷ്ട്രതന്ത്രശാസ്ത്രത്തെ സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണത്തക്കരീതിയിൽ സമകാലീനമാക്കാനുള്ള ശ്രമങ്ങൾക്കാണ് പോസ്റ്റ് ബിഹേവിയറ ലിസ്റ്റുകൾ ഊന്നൽ നൽകിയത്.
എന്നാൽ പോസ്റ്റ് ബിഹേവിയറലിസത്തെ ബിഹേവിയറലിസത്തിൽ നിന്നും പൂർണ്ണമായും വേർതിരിച്ചു മാറ്റിനിർത്തക സാദ്ധ്യമല്ല.
കാരണം ബിഹേവിയറലിസത്തിൽ നിന്നാണ് പോസ്റ്റ് ബിഹേവിയറലിസം ആവിർഭവിച്ചത്.
ബിഹേവിയറലിസത്തിൽ പരിഷ്‌കരണങ്ങൾ വരുത്തി ക്കൊണ്ട് സമകാലീന സമൂഹവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നതിനാണ് പോസ്റ്റ് ബിഹേവിയ റലിസം ശ്രമിക്കുന്നത്.
സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിധി കാണാൻ സാധിക്കുമെങ്കിൽ ശാസ്ത്രീയത പ്രയോജനപ്രദമാണെന്ന് പോസ്റ്റ് ബിഹേവിയറലിസ്റ്റുകൾ വിശ്വസിക്കുന്നു.