App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിൻ പദമായ 'ഫാസസ്' എന്ന വാക്കിന്റെ അർഥം എന്താണ്?

Aഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴുവും

Bഇരു തല മൂർച്ചയുള്ള വാൾ

Cനീതി ദേവതയുടെ തുലാസ്

Dഇവയൊന്നുമല്ല

Answer:

A. ഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴുവും

Read Explanation:

ഫാസിസം

  • ഒന്നാം ലോക യുദ്ധത്തിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് തീവ്രദേശീയ വാദത്തിൽ അധിഷ്ഠിതമായ രൂപം കൊണ്ട ആശയമാണ് ഫാസിസം.
  • ഫാസിസം എന്ന ആശയം രൂപം കൊണ്ടത് ഇറ്റലിയിലാണ് 
  • ഇറ്റലിയിൽ ബനിറ്റോ മുസോളിനിയാണ് ഫാസസിസ്റ്റ് പാർട്ടി രൂപീകരിച്ചത്. 
  • ഫാസിസത്തിന്റെ ജർമ്മൻ രൂപമാണ് നാസിസം 
  • ലാറ്റിൻ പദമായ 'ഫാസസ്'  എന്ന വാക്കിൽ നിന്നാണ് ഫാസിസം എന്ന വാക്ക് രൂപം കൊണ്ടത്.
  • ഇതിൻറെ അർത്ഥം "ഒരു കെട്ട് ദണ്ഡയും അതിൻറെ മുകളിൽ മഴു"വും എന്നാണ്,പുരാതന റോമിലെ അധികാരം ചിഹ്നമായിരുന്നു ഇത്.

Related Questions:

കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?

ഫാഷിസ്റ്റ് ശക്തികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും  രണ്ടാം ലോകയുദ്ധത്തിന് കാരണമായി  എങ്ങനെയൊക്കെ?

1.ജര്‍മ്മനിയും ഇറ്റലിയും സ്വീകരിച്ച ആക്രമണ പദ്ധതികള്‍

2.സൈനികസഖ്യങ്ങള്‍

3.സര്‍വരാഷ്ട്രസഖ്യത്തിന്റെ വിജയം

4.പ്രീണന നയം

രണ്ടാം ലോക യുദ്ധാനന്തരം ഒരു സാമ്പത്തിക ശക്തിയായി അമേരിക്ക മാറാനിടയായ സാഹചര്യം എന്തെല്ലാമാണ്?

1.യുദ്ധക്കെടുതി അനുഭവിക്കാത്ത രാജ്യം.

2.യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്ന് വായ്പ നേടി.

3.ആഗോളവിനിമയത്തിന്റെ അടിസ്ഥാനം അമേരിക്കൻ ഡോളറായി മാറി.

ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻറ ജർമനിയിലെ കിരാതരൂപം:
രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?