App Logo

No.1 PSC Learning App

1M+ Downloads
സ്പെയിൻ ആഭ്യന്തരയുദ്ധകാലത്ത്, ഫാസിസ്റ്റ് വിരുദ്ധ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സ്പെയിൻ സന്ദർശിച്ച ഇന്ത്യൻ നേതാവ്?

Aമഹാത്മാഗാന്ധി

Bജവഹർലാൽ നെഹ്‌റു

Cസർദാർ വല്ലഭായ് പട്ടേൽ

Dസുഭാഷ് ചന്ദ്രബോസ്

Answer:

B. ജവഹർലാൽ നെഹ്‌റു

Read Explanation:

ജവഹർലാൽ നെഹ്‌റുവിൻറ്റെ സ്പെയിൻ സന്ദർശനം  

  • ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്പെയിൻ ആഭ്യന്തരയുദ്ധകാലത്ത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്പെയിൻ സന്ദർശിച്ചു.
  • 1938 ലാണ് ഇതിനായി അദ്ദേഹം സ്പെയിൻ സന്ദർശിച്ചത് 
  • ജനറൽ ഫ്രാൻസിസ്‌കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള ഇന്ത്യയുടെ പിന്തുണ നെഹ്‌റുവിൻ്റെ സന്ദർശനത്തിലൂടെ പ്രകടപ്പിക്കപ്പെട്ടു

Related Questions:

'ഫാസി ഇറ്റാലിയൻ ഡി കോംബാറ്റിമെൻ്റോ' എന്ന പേരിൽ ഒരു ഫാസിസ്റ്റ് സംഘടന സ്ഥാപിച്ചത് ഇവരിൽ ആരാണ് ?
കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില പ്രസ്ഥവനകളാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായവ കണ്ടെത്തുക:

  1. സോവിയറ്റ് യൂണിയൻ്റെയും അമേരിക്കയുടെയും കടന്നു വരവ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു
  2. കീഴടങ്ങാൻ വിസമ്മതിച്ച് മുസ്സോളിനി ആത്മഹത്യ ചെയ്തു.
  3. 1945 ആഗസ്റ്റ് 6 ന് അമേരിക്ക ലിറ്റിൽബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാൻ എന്ന അണുബോംബ് നാഗസാക്കിയിലും വർഷിച്ചു.
    ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, ഏത് രാജ്യത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭമായിരുന്നു ഡൗസ് പദ്ധതി?

    അഡോൾഫ് ഹിറ്റ്ലറുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരി യായവ തിരഞ്ഞെടുത്തെഴുതുക.

    1. ഹിറ്റ്ലർ രചിച്ച നാസിസത്തിൻ്റെ സുവിശേഷ ഗ്രന്ഥമാണ് 'മെയിൻ കാഫ്' അഥവാ എന്റെ സമരം.
    2. 1934-ൽ ജർമ്മൻ പ്രസിഡൻ്റ് ഹിൻഡൻ ബർഗ് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ചാൻസിലർ സ്ഥാനവും പ്രസിഡൻ്റ് സ്ഥാനവും തന്നിൽ ഏകീകരിച്ച് മൂന്നാം ജർമ്മൻ സാമ്രാജ്യം സ്ഥാപിച്ചു.
    3. ഹിറ്റ്ലർ രൂപീകരിച്ച ഒരു സന്നദ്ധ സേന ആയിരുന്നു ബ്ലാക്ക് ഷർട്ടുകൾ.
    4. ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (എസ്. എസ്.).