Challenger App

No.1 PSC Learning App

1M+ Downloads
'ജിയോയിഡ്'(Geoid) എന്ന പദത്തിനർത്ഥം ?

Aഭൂമിയുടെ ആകൃതി

Bഭൂമിയുടെ വലിപ്പം

Cഭൂമിയെക്കുറിച്ചുള്ള പഠനം

Dഭൂമിയുടെ ഉൾഭാഗം

Answer:

A. ഭൂമിയുടെ ആകൃതി

Read Explanation:

ഭൂമിയുടെ ആകൃതിയുമായി ബന്ധപ്പെട്ട മുൻകാല സിദ്ധാന്തങ്ങൾ 

  • ബി.സി.ഇ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.
  • എന്നാൽ ഈ ഗോളം ജലത്തിൽ പൊങ്ങിക്കിടക്കുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.
  • ഗ്രീക്ക് തത്വചിന്തകന്മാരായ പൈഥഗോറസും അരിസ്റ്റോട്ടിലുമാണ് ഭൂമിക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ചത്.
  • ആ കാല ഘട്ടത്തിൽ ഈ ആശയത്തോട് വളരെയധികം വിയോജിപ്പുകൾ ഉണ്ടായിരുന്നു.
  • പിന്നീട് കോപ്പർ നിക്കസ് ഈ ആശയത്തെ ശക്തമായി പിന്താങ്ങി.
  • ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമിക്ക് ഗോളാകൃതിയാണെന്നും സാങ്കല്‌പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും ഉറച്ചുവിശ്വസിച്ചിരുന്നു.
  • വർഷങ്ങൾക്കുശേഷം മഗല്ലൻ എന്ന നാവികൻ്റെ ലോകംചുറ്റിയുള്ള കപ്പൽയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു.

ഭൂയിയുടെ ജിയോയിഡ് ആകൃതി 

  • കാലങ്ങൾക്ക് ശേഷം  സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിൻ്റെ ആകൃതിയല്ലെന്ന് കണ്ടെത്തി.
  • ധ്രുവപ്രദേശങ്ങൾ അല്പ‌ം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണെന്ന് അദ്ദേഹം സ്ഥാപിച്ചു.
  • ധ്രുവങ്ങൾ അല്പം പരന്നതും മധ്യഭാഗം ചെറുതായി വീർത്തതുമായ ഈ  ഗോളാകൃതിയെ ജിയോയിഡ് (Geoid) എന്നുവിളിക്കുന്നു.
  • ജിയോയിഡ് എന്ന പദത്തിനർത്ഥം 'ഭൂമിയുടെ ആകൃതി' (Earth shape) എന്നാണ്.

Related Questions:

ഫലകസംയോജനം എത്ര തരത്തിൽ സംഭവിക്കാം?

താഴെ പറയുന്ന പ്രസ്താവനകളിൽ ശെരിയേത് ?

  1. ഇടുങ്ങിയ മേഖലയായ ഇൻഡർട്രോപ്പിക്കൽ കൺവെർജെൻസ് സോണിനുള്ളിൽ ട്രേഡ് കാറ്റുകൾ ഒത്തുചേരുന്നു
  2. ഡോൾഡ്രം ശാന്തവും വേരിയബിളും ആയ കാറ്റിന്റെ ബെൽറ്റാണ്
  3. 25 ഡിഗ്രിക്കും ക്കും 40 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള ഉപ ഉഷ്ണ മേഖലാ ഉയർന്ന മർദ്ദ വലയം കുതിര അക്ഷാശം എന്നു പറയുന്നു
  4. വെസ്റ്റെർലിസ് 60 ഡിഗ്രിക്കും 90 ഡിഗ്രിക്കും ഇടയിൽ അക്ഷാമശ്ങ്ങളിൽ വീശുന്നു
    ഭൂമധ്യ രേഖയുടെ ഇരുവശവും 30 ° ഉപോഷ്ണ ഉച്ചമർദ്ദ മേഖലയിൽ നിന്നും ഭൂമധ്യ രേഖ ന്യൂനമർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റുകൾ
    ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
    ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത്കൂടി കടന്നുപോകുന്ന രേഖാംശരേഖ ഏതാണ്?