ടെലസ്കോപ്പ്, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് സൂര്യൻറെ പ്രതിബിംബം ചുമരിലേക്ക് പ്രക്ഷേപണം ചെയ്തു സൂര്യഗ്രഹണം നിരീക്ഷിക്കുന്ന രീതി ?
Aപ്രതിപതന രീതി
Bപ്രേക്ഷണ രീതി
Cഫിൽറ്റർ രീതി
Dപ്രക്ഷേപണ രീതി
Answer:
D. പ്രക്ഷേപണ രീതി
Read Explanation:
സൂര്യഗ്രഹണ നിരീക്ഷണം
സൂര്യഗ്രഹണത്തെ ഫലപ്രദമായ സുരക്ഷാ മാർഗങ്ങളിലൂടെ മാത്രമേ നിരീക്ഷിക്കാവൂ.
സൂര്യ ഫിൽറ്ററുകൾ, വെൽഡിങ് ഗ്ലാസ് എന്നിവ ഉപയോഗിച്ചോ പ്രതിപതന രീതിയോ പ്രക്ഷേപണ രീതിയോ ഉപയോഗിച്ചോ സുരക്ഷിത മാർഗങ്ങളിലൂടെ മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.
കണ്ണാടി, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സൂര്യ പ്രതിബിംബം ചുമരിൽ പ്രതിഫലിപ്പിച്ച് സൂര്യഗ്രഹണം സുരക്ഷിതമായി കാണാം. ഇതാണ് പ്രതിപതന രീതി.
ടെലസ്കോപ്പ്, ബൈനോക്കുലർ എന്നിവ ഉപയോഗിച്ച് സൂര്യൻറെ പ്രതിബിംബം ചുമരിലേക്ക് പ്രക്ഷേപണം ചെയ്തു സൂര്യഗ്രഹണം നിരീക്ഷിക്കുന്ന രീതിയാണ് പ്രക്ഷേപണ രീതി.