Aബാർ ഡയഗ്രം
Bപൈ ചാർട്ട്
Cസ്‌കാറ്റർ ഡയഗ്രം
Dലൈൻ ഗ്രാഫ്
Answer:
C. സ്‌കാറ്റർ ഡയഗ്രം
Read Explanation:
സഹബന്ധം (Correlation)
ഒന്നിലധികം ചരങ്ങൾ തമ്മിലുള്ള ബന്ധമാണ് സഹബന്ധം.
സഹബന്ധം അളക്കുന്നതിനുള്ള രീതികൾ
സ്‌കാറ്റർ ഡയഗ്രങ്ങൾ (Scatter diagrams)
കാൾപിയേഴ്‌സൻ്റെ കോറിലേഷൻ കോയെഫിഷ്യന്റ്റ് (Karl Pearson's co-efficient of correlation)
സ്‌പിയർമാൻ്റെ റാങ്ക് കോറിലേഷൻ (Spearman's rank correlation)
സ്‌കാറ്റർ ഡയഗ്രങ്ങൾ (Scatter diagrams)
രണ്ടു ചരങ്ങൾ തമ്മിലുള്ള ബന്ധത്തെ വിഷ്വലായി അവതരിപ്പിക്കുന്ന രീതിയാണ് സ്‌കാറ്റർ ഡയഗ്രം.
സ്‌കാറ്റർ ഡയഗ്രത്തിലെ ബിന്ദുക്കളെല്ലാം ഒരു നേർരേഖയിലാണെങ്കിൽ അത്തരത്തിലുള്ള സഹബന്ധത്തെ പെർഫെക്‌ട് കോറിലേഷൻ എന്നു പറയുന്നു. ഇവിടെ സഹബന്ധത്തിന്റെ തോത് 'Unity' ആണെന്ന് പറയാം.
സ്കാറ്റർ ബിന്ദുക്കൾ രേഖയ്ക്കുചുറ്റും ചിതറിക്കിടക്കുകയാണെങ്കിൽ സഹബന്ധം കുറവാണെന്ന് പറയാം.
സ്കാറ്റർ ബിന്ദുക്കൾ രേഖയിലോ അല്ലെങ്കിൽ അതിനോട് ചേർന്നോ ആണെങ്കിൽ ആ ബന്ധത്തെ ലീനിയർ സഹബന്ധം (linear correlation) എന്നുപറയുന്നു.
