App Logo

No.1 PSC Learning App

1M+ Downloads
വടക്കു കിഴക്കൻ മൺസൂൺ മഴക്കാലം കേരളത്തിൽ ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aകാലവർഷം

Bഇടവപ്പാതി

Cതുലാവർഷം

Dശൈല വൃഷ്ടി

Answer:

C. തുലാവർഷം

Read Explanation:

കേരളത്തിൽ നാലുതരം കാലാവസ്ഥകൾ ആണ് അനുഭവപ്പെടുന്നത് :-

    1. ശൈത്യകാലം (ഡിസംബർ - ഫെബ്രുവരി)
    2. വേനൽക്കാലം (മാർച്ച് - മെയ്)
    3. വർഷകാലം / തെക്കുപടിഞ്ഞാറൻ മൺസൂൺ (ജൂൺ - സെപ്റ്റംബർ)
    4. തുലാവർഷം / വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബർ - നവംബർ)
  • തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നു.
  • ജൂൺ മാസത്തിൽ ആരംഭിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ ഇടവപ്പാതി, കാലവർഷം എന്നിങ്ങനെ അറിയപ്പെടുന്നു. 
  • വടക്കു കിഴക്കൻ മൺസൂൺ കാലം കേരളത്തിൽ തുലാവർഷം എന്നറിയപ്പെടുന്നു. 
  • വൈകുന്നേരങ്ങളിലെ ഇടിയോടുകൂടിയ മഴയാണ് തുലാവർഷത്തിൻ്റെ പ്രത്യേകത.

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിലെ മഴയുടെ വിതരണത്തെ സാരമായി ബാധിക്കുന്ന ഒറോഗ്രാഫിക് ഫലത്തിന് സംഭാവന ചെയ്യുന്നത്?
മഴക്കെടുതികൾക്കെതിരെ ജാഗ്രത പുലർത്തുന്നതിനുവേണ്ടി കേരള ദുരന്ത നിവാരണ അതോറിറ്റി “യെല്ലോ അലർട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദ്ദേശ്യം.
വടക്ക്-കിഴക്കൻ മൺസൂണിന് കേരളത്തിൽ അറിയപ്പെടുന്ന പേര്?
Which among the following statements is true?
District in Kerala which received lowest rainfall ?