App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര് ?

Aസംയോജക സീമ

Bവിയോജക സീമ

Cരൂപാന്തര സീമ

Dഇവയൊന്നുമല്ല

Answer:

B. വിയോജക സീമ

Read Explanation:

ഫലക സീമകൾ:

ശിലാമണ്ഡലഫലകങ്ങളുടെ വിവിധതരം ചലനങ്ങൾ സൃഷ്ടിക്കുന്ന ഫലക സീമകൾ ചുവടെ നൽകുന്നു:

  • ഫലകങ്ങൾ പരസ്പരം അകലുന്ന ഫലക സീമ : വിയോജകസീമ
  • ഫലകങ്ങൾ പരസ്പരം അടുത്തുവരുന്ന ഫലക സീമ : സംയോജകസീമ
  • ഫലകങ്ങൾ പരസ്പരം ഉരഞ്ഞു നീങ്ങുന്ന ഫലക സീമ : ഛേദകസീമ


വിയോജക സീമ:

  • രണ്ട് ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്  വിയോജക സീമ എന്നാണ്.
  • വിയോജക സീമകളിൽ ഫലകങ്ങൾ പരസ്പരം അകലുന്നതിന്റെ ഫലമായി ഇവക്കിടയിലൂടെ മാഗ്മ പുറത്തേക്ക് വരികയും തണുത്തുറഞ്ഞ പർവ്വതങ്ങൾ രൂപാന്തരപ്പെടുകയും ചെയ്യുന്നു.
  • മധ്യ അറ്റ്ലാന്റിക് പർവ്വതനിര വിയോജക സീമയക്ക് ഉദാഹരണമാണ്.
     

Related Questions:

1912 ൽ വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ആൽഫ്രഡ്‌ വെഗ്നർ ഏതു രാജ്യക്കാരനായിരുന്നു ?
'നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ ' സ്ഥാപിച്ചിട്ടുള്ള സുനാമി മുന്നറിയിപ്പ് സംവിധാനത്തിൻ്റെ പേരെന്താണ് ?
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയാണ് :
അറ്റ്ലാന്റിക് സമുദ്രത്തിലുള്ള മധ്യ അറ്റ്ലാന്റിക് പർവ്വതനിരയുടെ നീളം എത്ര ?
പ്രഭവകേന്ദ്രത്തിനു മുകളിൽ സ്ഥിതി ചെയുന്ന ഭൗമോപരിതല കേന്ദ്രം ആണ്