Challenger App

No.1 PSC Learning App

1M+ Downloads
മാനസിക സംഘർഷങ്ങളിൽ നിന്നും മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളെ വിളിക്കുന്ന പേരെന്ത് ?

Aനിഷേധവൃത്തി തന്ത്രങ്ങൾ

Bപ്രക്ഷേപണ തന്ത്രങ്ങൾ

Cസമായോജന ക്രിയാതന്ത്രങ്ങൾ

Dസഹാനുഭൂതി പ്രേരണ തന്ത്രങ്ങൾ

Answer:

C. സമായോജന ക്രിയാതന്ത്രങ്ങൾ

Read Explanation:

പ്രതിരോധ തന്ത്രങ്ങൾ/ സമായോജന ക്രിയാതന്ത്രങ്ങൾ (Defence Mechanism/ Adjustment Mechanism)

  • മാനസിക സംഘർഷങ്ങളിൽ നിന്നും മോഹ ഭംഗങ്ങളിൽ നിന്നും രക്ഷ നേടാൻ വേണ്ടി വ്യക്തി സ്വയം സ്വീകരിക്കുന്ന തന്ത്രങ്ങളാണ് സമായോജന തന്ത്രങ്ങൾ (Adjustment mechanism) .
  • എല്ലാ പ്രതിരോധ തന്ത്രങ്ങൾക്കും രണ്ട് പൊതു സവിശേഷതകൾ ഉണ്ട്.
    1. അവ യാഥാർത്ഥ്യത്തെ നിഷേധിക്കുന്നു / വളച്ചൊടിക്കുന്നു. 
    2. അവ അബോധമായി പ്രവർത്തിക്കുന്നതിനാൽ എന്താണ് നടക്കുന്നതെന്ന് വ്യക്തിക്ക് ധാരണയുണ്ടാവില്ല.

പ്രധാനപ്പെട്ട പ്രതിരോധ തന്ത്രങ്ങൾ 

  • യുക്തീകരണം (Rationalization) 
  • താദാത്മീകരണം (Identification) 
  • ഉദാത്തീകരണം (Sublimation)
  • അനുപൂരണം (Compensation)
  • ആക്രമണം (Aggression) 
  • പ്രക്ഷേപണം (Projection) 
  • പ്രതിസ്ഥാപനം (Substitution) 
  • ദമനം (Repression) 
  • പശ്ചാത്ഗമനം (Regression)
  • നിഷേധം (Denial)
  • നിഷേധവൃത്തി (Negativism)
  • സഹാനുഭൂതി പ്രേരണം (Sympathism) 
  • ഭ്രമകല്പന (Fantasy) 
  • പ്രതിക്രിയാവിധാനം (Reaction Formation) 
  • അന്തർക്ഷേപണം (Introjection) 
  • അഹം കേന്ദ്രിതത്വം (Egocentrism) 
  • വൈകാരിക അകൽച (Emotional insulation)   
  • ശ്രദ്ധാഗ്രഹണം (Attention Getting)
  • ഒട്ടകപക്ഷി മനോഭാവം (Ostrich Method) 
  • പിൻവാങ്ങൽ (Withdrawal)

Related Questions:

The period of 'industry vs inferiority' given by Ericsson is influenced by
Professional development of teachers should be viewed as a :
"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?
ഒരേ സമയം സംഭവിക്കുന്ന ശാരീരികവും വൈജ്ഞാനികവുമായ പ്രക്രിയകളുടെ സംയോജനമാണ് വികാരങ്ങൾ എന്ന് ഊന്നിപ്പറയുന്ന സിദ്ധാന്തം ?
ശൈശവകാല സാമൂഹിക വികസനത്തിൻറെ പ്രത്യേകതകൾ താഴെപ്പറഞ്ഞവയിൽ ഏതാണ് ?