Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യനെ സ്പേസിൽ എത്തിക്കുന്നതിനായുള്ള ISRO പദ്ധതിയുടെ പേര്?

Aഗഗന്‍യാൻ

Bമംഗല്യാൻ

Cചന്ദ്രയാൻ-3

Dആർട്ടിമിസ്

Answer:

A. ഗഗന്‍യാൻ

Read Explanation:

ഗഗൻയാൻ: 

             ഗഗൻയാൻ പദ്ധതി വിഭാവനം ചെയ്യുന്നത് 3 അംഗ സംഘത്തെ, 400 കിലോമീറ്റർ, 3 ദിവസത്തെ ദൗത്യത്തിനായി വിക്ഷേപിക്കുകയും, അവരെ സുരക്ഷിതമായി ഭൂമിയിലേക്ക്, തിരികെ കൊണ്ടു വരികയും, ഇന്ത്യൻ സമുദ്രത്തിൽ ഇറക്കി, മനുഷ്യ ബഹിരാകാശ പറക്കലിന്റെ കഴിവ്, തെളിയിക്കുകയും ചെയ്യുന്നു.

മംഗൽയാൻ:

  • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആയിരുന്നു മംഗൽയാൻ. 
  • ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ, ആദ്യ ചൊവ്വ ദൗത്യം ആണ് മംഗൽയാൻ.
  • മംഗൽയാൻ പദ്ധതിയുടെ ഔദ്യോഗിക നാമം - MOM (Mars Orbiter Mission). 

ചന്ദ്രയാൻ - 3:

  • 2023 ൽ നടക്കാനിരിക്കുന്ന ഐഎസ്ആർഒയുടെ മൂന്നാമത്തെ ചന്ദ്രപ്പണിയാണ് - ചന്ദ്രയാൻ 3. 
  • ചന്ദ്രയാൻ 3 ന്റെ പ്രൊജക്റ്റ് ഡയറക്ടർ - പി വീരമുത്തുവേൽ. 
  • ചന്ദ്രയാൻ 3 ന്റെ വിക്ഷേപണ വാഹനം - ജി എസ് എൽ വി മാർക്ക് 3. 

ആർട്ടിമിസ്:

  • 2017ൽ ആരംഭിച്ച, യുണൈറ്റഡ് സ്റ്റേറ്റ്സ് നയിക്കുന്ന, ഒരു അന്താരാഷ്ട്ര മനുഷ്യൻ ബഹിരാകാശ യാത്ര പരിപാടിയാണ് ആർട്ടിമിസ്.
  • 2025 ഓടെ, മനുഷ്യനെ ചന്ദ്രനിലേക്ക്, പ്രത്യേകിച്ച് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക്, കൊണ്ടു പോവുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Related Questions:

ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ഐ.എസ്.ആർ.ഒ. ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ്ണരൂപം :
ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?
ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ ലാൻഡറിന് നൽകിയ പേര് എന്തായിരുന്നു ?
ശാസ്ത്രലോകത്ത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 വിക്ഷേപിച്ച തീയതി ?