App Logo

No.1 PSC Learning App

1M+ Downloads
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?

Aലീലാതിലകം

Bശ്രീകൃഷ്ണചരിതം

Cതർക്കശാസ്ത്രം

Dഅഥർവ്വവേദം

Answer:

A. ലീലാതിലകം

Read Explanation:

  • മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.
  • രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.
  • പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു .ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.
  • 1955 ൽ ഈ പുസ്തകം ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു.
  • പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.

Related Questions:

' ഒളിവിലെ ഓർമ്മകൾ ' ആരുടെ ആത്മകഥ ?
അടുത്തിടെ ദയാപുരത്ത് പ്രവർത്തനം ആരംഭിച്ച "ബഷീർ മ്യൂസിയം ആൻഡ് റീഡിങ് റൂം" ഏത് പേരിലാണ് അറിയപ്പെടുന്നത് ?
മുൻ മന്ത്രിയും ലോക്‌സഭാ അംഗവുമായിരുന്ന ഇ കെ ഇമ്പിച്ചിബാവയുടെ ജീവചരിത്ര കൃതി ?
Which of the following historic novels are not written by Sardar K.M. Panicker ?
പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ഏതാണ് ?