App Logo

No.1 PSC Learning App

1M+ Downloads
ക്ലാസ്സുമുറികളിലും സാമൂഹികസാഹചര്യത്തിലും പഠനത്തിൻറെ ഭാഗമായി കുട്ടികളിൽ രൂപപ്പെടേണ്ട മൂല്യങ്ങൾ, മനോഭാവങ്ങൾ, പെരുമാറ്റരീതികൾ തുടങ്ങിയവ പരോക്ഷമായി ഇഴുകിച്ചേർന്നിരിക്കുന്ന പാഠ്യപദ്ധതി ഏതുപേരിലാണ് അറിയപ്പെടുന്നത്?

Aഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി

Bഉദ്ഗ്രഥിത പാഠ്യപദ്ധതി

Cപ്രശ്നാധിഷ്ഠിത പാഠ്യപദ്ധതി

Dനിഗ്ഗീർണ്ണ പാഠ്യപദ്ധതി

Answer:

D. നിഗ്ഗീർണ്ണ പാഠ്യപദ്ധതി

Read Explanation:

  • നിഗ്ഗീർണ്ണ പാഠ്യപദ്ധതി (Hidden Curriculum) എന്നത് ഔപചാരിക പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്തതും എന്നാൽ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്നതുമായ കാര്യങ്ങളാണ്.

  • ഇത്തരം പാഠ്യപദ്ധതിയിൽ അധ്യാപകരുടെയും സഹപാഠികളുടെയും പെരുമാറ്റം, ക്ലാസ്സിലെ ചിട്ടവട്ടങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു.

  • കുട്ടികൾ ക്ലാസ്സുമുറികളിൽ നിന്നും സമൂഹത്തിൽ നിന്നും അറിയാതെ പഠിക്കുന്ന കാര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്ന പാഠ്യപദ്ധതി.


Related Questions:

ഒരു'ആവശ്യവുമായി ബന്ധപ്പെട്ട് ജീവിയിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ് ?
വിദ്യാർത്ഥികളുടെ ശെരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ?
കേള്‍വിക്ക് പരിമിതിയുളള കുട്ടികളുടെ ക്ലാസില്‍ പാഠാവതരണത്തിനായി താഴെപ്പറയുന്നവയില്‍ ഏറ്റവും ഉചിതമായ ആധുനികരീതി ഏത് ?
ഭാഷയുടെ വികാസത്തിനായി മനുഷ്യ മസ്തിഷ്ക്കത്തിൽ ഭാഷ സ്വായത്ത മാക്കുന്നതിനുള്ള ഉപകരണം 'LAD ഉണ്ടെന്ന് വിശദീകരിച്ച ശാസ്ത്രജ്ഞൻ :

സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :

  1. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.

  2. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.

  3. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.

  4. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.