Challenger App

No.1 PSC Learning App

1M+ Downloads
എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു ദീപത്തിനേ മറ്റൊരു ദീപം തെളിയിക്കാനാവു എന്ന് പറഞ്ഞതാര് ?

Aറൂസ്സാ

Bആർനോൾഡ്

Cഗാന്ധിജി

Dടാഗോർ

Answer:

D. ടാഗോർ

Read Explanation:

രബീന്ദ്രനാഥ ടാഗോർ (1861-1941)

  • ഭാരതീയ തത്ത്വചിന്തയിലും സംസ്കാരത്തിലും അടിയുറച്ച വിശ്വാസമുണ്ടായിരുന്ന ടാഗോർ, സാർവദേശീയതയെ ആണ് പ്രഥമമായി കണ്ടത്.
  • ഭാരതീയ സംസ്കാരത്തെ ലോക സംസ്കാരത്തിന്റെ ഭാഗമായി ടാഗോർ പരിഗണിച്ചു. അന്തർദേശീയ സഹകരണം, വിശ്വപൗരത്വം തുടങ്ങിയ ആശയങ്ങൾ മുമ്പോട്ടു വച്ച ദേശീയവാദി- ടാഗോർ
  • മാതൃഭാഷയിലുള്ള വിദ്യാഭ്യാസം പ്രോത്സാഹി പ്പിച്ചത് - ടാഗോർ
  • ടാഗോറിന്റെ വിദ്യാഭ്യാസ ലക്ഷ്യം - മനുഷ്യമനസ്സിന്റെ സ്വാതന്ത്ര്യം 
  • ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് - രബീന്ദ്രനാഥ ടാഗോർ 

 

ടാഗോറിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ

  • ആത്മസാക്ഷാൽക്കാരമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
  • ഭാവനാ ശേഷി, സർഗപരത, യുക്തിചിന്ത തുടങ്ങിയ ബൗദ്ധികശേഷികൾ വികസിപ്പിക്കണം.
  • കുട്ടിക്ക് തന്റെ പഠനരീതികൾ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടാവണം.
  • വിശ്വമാനവികതയോട് ആദരവും സ്നേഹവും വികസിപ്പിക്കണം.
  • മാതൃഭാഷയാവണം ബോധനമാധ്യമം.
  • തദ്ദേശീയമായ അറിവുകൾക്കൊപ്പം ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയിലും നൈപുണ്യം നേടണം. 
  • മാനസികവും സദാചാരപരവുമായ വികാസം സാധ്യമാക്കണം.
  • പ്രകൃതിയുമായി ഇണങ്ങിയുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്.
  • കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വൈവിധ്യമുള്ള പഠന വിഷയങ്ങൾ വേണം.
  • ക്ലാസ് മുറിക്കപ്പുറത്ത് വിശാലമായ ലോകമാണ് കുട്ടികൾ പഠനവിഷയമാക്കേണ്ടത്. 

Related Questions:

സാമൂഹിക വികാസത്തിൻ്റെ അടിസ്ഥനം എന്നത് ബന്ധുരയുടെ കണ്ടെത്തലിൽ എന്തായിരുന്നു ?
The small scale preliminary study conducted in order to understand the feasibility of actual study is known as
In Gestalt theory, the principle that emphasizes how people perceive elements as part of a pattern or whole is known as:
ലോഗോ ,ഗെയിമിംഗ് എന്നീ വാക്കുകൾ പ്രധാനമായും ബന്ധപ്പെട്ടു കിടക്കുന്നത്?
സഹവർത്തിത പഠനത്തിന് ആവശ്യമായ ഘടകം :