ബഹിരാകാശവാരം
1957 ഒക്ടോബർ 4 -ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്ഫുട്നിക് 1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശയുഗം ആരംഭിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിക്കുന്നു. സ്പുട്നിക് 1 വിക്ഷേപണത്തിന്റെയും 1967 ഒക്ടോബർ 10 -ന് നിലവിൽ വന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടെയും ഓർമ്മയ്ക്കാണ് ഈ വാരാചരണം നടത്തുന്നത്.