തദ്ദേശീയമായി വികസിപ്പിച്ച ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മെയ് 29 -ന് നടക്കും. ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. പതിനെട്ടു മിനിറ്റുകൊണ്ട് റോക്കറ്റ് ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കും
ഉപഗ്രഹങ്ങളെയും ബഹിരാകാശപേടകങ്ങളെയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങളാണ് റോക്കറ്റുകൾ. നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (Indian Space Research Organisation - ISRO).