Challenger App

No.1 PSC Learning App

1M+ Downloads
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?

Aസമതാപരേഖകൾ

Bതാപീയമധ്യരേഖാ

Cഇൻസൊലേഷൻ

Dതാപചാലനം

Answer:

A. സമതാപരേഖകൾ

Read Explanation:

സമതാപരേഖകൾ (Isotherms)

  • ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് സാങ്കല്പികരേഖകൾ വരയ്ക്കുന്നു.

  • ഈ സാങ്കല്പികരേഖകളെ സമതാപരേഖകൾ എന്ന് വിളിക്കുന്നു.

  • താപവിതരണം സംബന്ധിച്ച വിശകലനങ്ങൾക്ക് സമാതാപരേഖാഭൂപടങ്ങൾ ഉപയോഗപ്പെടുത്തുന്നു.


Related Questions:

ഭൗമോപരിതലതാപം ക്രമാതീതമായി കൂടാതെയും, കുറയാതെയും സന്തുലിതമായി നിലനിർത്താനാകുന്ന താപസന്തുലനപ്രക്രിയയെ പറയുന്ന പേര് ?

ചുവടെ നല്കിയിരിക്കുന്നവയിൽ 'ഭൂമധ്യരേഖാന്യൂനമർദമേഖല'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഭൂമധ്യരേഖാപ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ചുയരുന്നതാണ് ഭൂമധ്യരേഖാന്യൂനമർദമേഖല രൂപം കൊള്ളാൻ കാരണം.
  2. ലംബദിശയിൽ വായുപ്രവാഹമുണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല
  3. ഈ മർദമേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു
    കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?
    താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് രാജ്യത്തിന്റെ വടക്കു കിഴക്കൻ തീരവുമായി ഏതുമായി ബന്ധപ്പെട്ടതാണ് ലാബ്രഡോർ ശീതജല പ്രവാഹം?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 'അണുസംയോജന'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. രണ്ടോ, അതിലധികമോ ചെറിയ അണുകേന്ദ്രങ്ങൾ കൂട്ടിയിടിയിലൂടെ സംയോജിച്ച് ഒരു വലിയ ആറ്റം രൂപപ്പെടുന്ന പ്രതിപ്രവർത്തണമാണ് 'അണുസംയോജനം'
    2. ഹൈഡ്രജൻ പോലുള്ള കുറഞ്ഞ അറ്റോമികസംഖ്യയുള്ള മൂലകങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്.
    3. അണുസംയോജനത്തിലൂടെ വൻതോതിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നു.