Challenger App

No.1 PSC Learning App

1M+ Downloads
2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്‍റെ പേരെന്ത് ?

Aനീതി നിര്‍വഹണ്‍

Bനീതി ആയോഗ്

Cപ്ലാനിംഗ് അതോറിറ്റി

Dനീതി ആവേഗ്

Answer:

B. നീതി ആയോഗ്

Read Explanation:

നീതി ആയോഗിന്റെ ഘടന
  • അധ്യക്ഷൻ: പ്രധാനമന്ത്രി
  • വൈസ് ചെയർപേഴ്സൺ: പ്രധാനമന്ത്രിയാണ് നിയമിക്കുന്നത്
  • ഗവേണിംഗ് കൗൺസിൽ: എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റന്റ് ജനറൽമാർ എന്നിവർ അടങ്ങുന്നു
  • റീജിയണൽ കൗൺസിൽ: പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്റെ നോമിനിയുടെയോ അധ്യക്ഷതയിലായിരിക്കും കൗൺസിൽ. മുഖ്യമന്ത്രിമാരും ലഫ്റ്റനന്റ് ഗവർണർമാരും ഉൾപ്പെടുന്നു.പ്രത്യേക പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണിത്
  • Adhoc അംഗങ്ങൾ: റൊട്ടേഷണൽ അടിസ്ഥാനത്തിൽ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് എക്‌സ്-ഓഫീഷ്യോ കപ്പാസിറ്റിയിലുള്ള 2 അംഗങ്ങൾ.  
  • എക്‌സ്-ഓഫീഷ്യോ അംഗത്വം: കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പരമാവധി 4 പേരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യും.
  • ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ: ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിശ്ചിത കാലത്തേക്ക് പ്രധാനമന്ത്രി നിയമിക്കുന്നു.
  • പ്രത്യേക ക്ഷണിതാക്കൾ: വിദഗ്ധർ, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന വിദഗ്ധ പരിജ്ഞാനമുള്ള വിദഗ്ധർ.

Related Questions:

What is the tenure of the National Commission for Women?
ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു
ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?

നോട്ടയുടെ അന്താരാഷ്ട്ര പശ്ചാത്തലത്തിൽ, ഏതൊക്കെയാണ് ശരി?

  1. നോട്ട നടപ്പിലാക്കിയ ആദ്യ രാജ്യം ഫ്രാൻസാണ്.

  2. നോട്ട സ്വീകരിച്ച 14-ാമത്തെ രാജ്യമാണ് ഇന്ത്യ.

  3. ബംഗ്ലാദേശിന് മുമ്പ് നേപ്പാൾ നോട്ട അവതരിപ്പിച്ചു.

കേന്ദ്ര ഔദ്യോഗിക ഭാഷ(നിയമ നിർമ്മാണ) കമ്മിഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടികൾ 344(4) പ്രകാരം രൂപീകരിച്ച പാർലമെൻററി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രതലത്തിൽ ഔദ്യോഗിക ഭാഷ നിയമനിർമ്മാണ കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ ഉത്തരവിന് അനുസൃതമായി 1961ൽ കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മീഷൻ രൂപീകരിച്ചു.
  2. കേന്ദ്ര നിയമങ്ങൾ വിവർത്തനം ചെയ്യുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഉത്തരവാദിത്വം ഇന്ത്യ ഗവൺമെന്റിന്റെ നിയമമന്ത്രാലയത്തിലാണ്
  3. ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നതിനുള്ള നിയമപരമായ പദാവലിയും ഗ്ലോസറിയും തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്വവും മന്ത്രാലയത്തിനുണ്ട്.