Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിന്റെ പ്രതലത്തിൽ മാത്രം ധാരാളം വാതകം വലിച്ചെടുത്തു വയ്ക്കുന്ന പ്രതിഭാസത്തിന്റെ പേര്?

Aഅതിവ്യാപനം

Bഓക്സീകരണം

Cഅധിശോഷണം

Dവ്യതിവ്യാപനം

Answer:

C. അധിശോഷണം

Read Explanation:

Screenshot 2024-09-11 at 10.51.44 AM.png

അധിശോഷണം (Adsorption):

  • ഖരം അഥവാ ദ്രാവകാവസ്ഥയിലുള്ള ഒരു പദാർഥത്തിന്റെ ഉള്ളിലേക്ക് പോകാതെ അതിന്റെ പ്രതലത്തിൽ തന്നെ തന്മാത്രാ ഗണങ്ങൾ സ്വരൂപിക്കപ്പെടുന്നതിനെ, അധിശോഷണം (adsorption) എന്നു പറയുന്നു.

  • ഏത് വസ്തുവിന്റെ ഉപരിതലത്തിലാണോ തന്മാത്രാഗണങ്ങൾ ശേഖരിക്കപ്പെടുന്നത്, അതിനെ അധിശോഷകം (Adsorbent) എന്നു പറയുന്നു.

  • പ്രതലത്തിൽ ശേഖരിക്കപ്പെടുന്ന പദാർഥത്തെ, അധിശോഷ്യം (adsorbate) എന്നും പറയുന്നു.

  • അധിശോഷണം അടിസ്ഥാനപരമായി ഒരു പ്രതല പ്രതിഭാസമാണ്.

  • ഖരപദാർഥത്തിന് പ്രത്യേകിച്ച് അതിസൂക്ഷ്മാവസ്ഥയിൽ പ്രതല പരപ്പളവ് കൂടുതലായിരിക്കും.

  • അതു കൊണ്ട് നന്നായി പൊടിച്ച രൂപത്തിലുള്ള കരി, സിലിക്ക ജെൽ, അലുമിന ജെൽ, കളിമണ്ണ്, കൊളോയിഡുകൾ, ലോഹങ്ങൾ മുതലായവ നല്ല അധിശോഷകങ്ങളാണ്.

Note:

  • അഡ്‌സോർപ്‌ഷനിൽ (adsorption), സംയുക്തങ്ങൾ പദാർത്ഥത്തിന്റെ ഉപരിതലത്തിൽ പറ്റി നിൽക്കുന്നു.

  • ആഗിരണം (absorption) ചെയ്യുമ്പോൾ പദാർത്ഥങ്ങൾ, ദ്രാവകത്തിന്റെയോ, ഖര പദാർത്ഥത്തിന്റെയോ ഉള്ളിലേക്ക് പ്രവേശിക്കുന്നു.


Related Questions:

ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
രാസസമവാക്യത്തിൽ അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഭാഗത്തുള്ള ഒരേ ഇനം ആറ്റങ്ങളുടെ എണ്ണം തുല്യമായിരിക്കുന്ന അവസ്ഥയെ എന്തു പറയുന്നു?
തുറന്ന ശൃംഖലാ സംയുക്തങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
The rotational spectrum of molecules arises because of
തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :