Challenger App

No.1 PSC Learning App

1M+ Downloads
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?

Aതാലോലം

Bചിരി

Cനിരാമയ

Dകൂട്ട്

Answer:

D. കൂട്ട്

Read Explanation:

കൂട്ട് :

  • ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി 
  • പദ്ധതിയുടെ ഔദ്ദ്യോ​ഗിക ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ  26-07-2022 ൽ തിരുവനന്തപുരത്ത് നിർവഹിച്ചു.

താലോലം : 

  • മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി.
  • ഡയാലിസിസ് ഒഴികെയുള്ള കിടത്തി ചികിത്സയുള്ള രോഗികൾക്ക് ധനസഹായം. 
  • 2010 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

ചിരി : 

  • കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചു എസ്.പി.സി.യുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ കൗൺസിലിംഗ് പരിപാടി 

നിരാമയ : 

  • സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതി.

Related Questions:

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് :
താഴെപ്പറയുന്നതിൽ ഏതു പദ്ധതിയിലൂടെയാണ് മികവായ അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി പ്രതിമാസ ധനസഹായം ലഭിക്കുന്നത്?
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?