App Logo

No.1 PSC Learning App

1M+ Downloads
"എല്ലാവർക്കും പാർപ്പിടം നൽകുക " എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ പേര് ?

Aആർദ്രം പദ്ധതി

Bസുഭിക്ഷ കേരളം പദ്ധതി

Cറീബിൾഡ് കേരളാ ഇനിഷ്യേറ്റിവ്

Dലൈഫ് മിഷൻ പദ്ധതി

Answer:

D. ലൈഫ് മിഷൻ പദ്ധതി

Read Explanation:

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിക്കുകയും രണ്ടാം ഘട്ടം വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ എല്ലാ അർഹരായ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്.


Related Questions:

കേരള സംസ്ഥാനത്തിന് ഏറ്റവും സമീപമുള്ള അണുശക്തി നിലയം സ്ഥിതിചെയ്യുന്ന സ്ഥലമേത്?
തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?
2025 മെയിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി അംഗമായി നിയമിതനായത്?
10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള "ദി സിറ്റിസൺ" എന്ന ഭരണഘടനാ സാക്ഷരതാ ക്യാമ്പയിൻ ആരംഭിച്ചത് എവിടെയാണ് ?
2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?