Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഠന ലക്ഷ്യം മുൻ നിർത്തി ഉത്തരവാദിത്വങ്ങൾ സംഘാംഗങ്ങൾക്കിടയിൽവിഭജിച്ച്, ഏറ്റെടുത്ത് നടത്തുന്ന പഠനത്തിൻ്റെ പേരെന്ത് ?

Aസഹകരണാത്മക പഠനം

Bസംവാദാത്മക പഠനം

Cവ്യക്തിഗത പഠനം

Dസഹവർത്തിത പഠനം

Answer:

D. സഹവർത്തിത പഠനം

Read Explanation:

സഹവർത്തിത പഠനം (Collaborative Learning)

  • രണ്ടോ അതിലധികമോ അംഗങ്ങളുള്ള സംഘം ഒരു പ്രശ്നം പരിഹരിക്കുന്നതിനോ , ഒരു പ്രവർത്തനം പൂർത്തിയാക്കുന്നതിനോ ഒരു ഉൽപ്പന്നം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഉൾച്ചേർന്നു പ്രവർത്തിക്കുന്നതാണ് - സഹവർത്തിത പഠനം
  • വ്യക്തിഗത പഠനത്തെക്കാൾ സഹവർത്തിത പഠനത്തിലൂടെ ആർജ്ജിക്കുന്ന വിവരം ദീർഘകാലം പഠിതാവിൽ നിലനിൽക്കുന്നു.

സഹവർത്തിത പഠനത്തിൻറെ മികവുകൾ

  • ചിന്താശേഷി, ഓർമ്മശക്തി, ആത്മവിശ്വാസം, ഭാഷണ ശേഷി, സാമൂഹ്യ ഇടപെടൽ ശേഷി വ്യക്ത്യാന്തരബന്ധം എന്നിവ വികസിക്കുന്നു
  • വിമർശനാത്മക ചിന്ത ഉദ്ദീപിപ്പിക്കുകയും ചർച്ചകളിലൂടെയും സംവാദത്തിലൂടെയും ആശയ വ്യക്തത ഉറപ്പുവരുത്തുകയും ചെയ്യുന്നു
  • പ്രശ്ന പരിഹരണത്തിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നു
  • ജ്ഞാനനിർമിതിവാത സമീപനവുമായി യോജിച്ചു പോകുന്നു
  • പഠിതാക്കൾക്ക് പരസ്പരം സഹായിക്കാനും വികസിക്കാനും ഉത്തരവാദിത്തം ഉണ്ടാകുന്നു
  • പഠന ശൈലിയിലുള്ള വ്യത്യാസം അഭിസംബോധന ചെയ്യുകയും നൂതന പഠന രീതികളും തന്ത്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നു 

Related Questions:

ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പ്രശ്‌ന പരിഹരണ ഘട്ടങ്ങളിൽ പെടാത്തത് ഏത് ?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
എല്ലാ കാര്യങ്ങളും അറിവില്ലാത്ത മനസ്സിൻ്റെ നിയന്ത്രണത്തിൽ സൂക്ഷിക്കുന്ന ഒരു കുട്ടി :
പാഠ്യാംശങ്ങൾ തമ്മിലുള്ള യുക്തി ബന്ധങ്ങൾ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഏതു പാഠ്യക്രമരീതി സ്വീകരിക്കണം?