App Logo

No.1 PSC Learning App

1M+ Downloads
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?

Aഭാരതീയ ന്യായ സംഹിത

Bഭാരതീയ സാക്ഷ്യ അധിനിയം, 2023

Cഭാരതീയ നഗരിക സുരക്ഷ സംഹിത

Dഇന്ത്യൻ ജുഡീഷ്യൽ റിഫോം ആക്ട്, 2023

Answer:

B. ഭാരതീയ സാക്ഷ്യ അധിനിയം, 2023

Read Explanation:

  • ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവായി ജെയിംസ് ഫിറ്റ്സ് ജെയിംസ് കണക്കാക്കുന്നത്.

  • 1872 മാർച്ച് 15 ന് പാസാക്കിയ ആക്ട്,1872 സെപ്റ്റംബർ 1 നാണ് നിലവിൽ വന്നത്.

  • ഇന്ത്യൻ തെളിവ്  നിയമം രൂപംകൊണ്ടപ്പോൾ ആകെ 3 ഭാഗങ്ങളും 11 അധ്യായങ്ങളും 167 വകുപ്പുകളുമാണ് ഉണ്ടായിരുന്നത്.

  • 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023.


Related Questions:

ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
BSA വകുപ് 23 പ്രകാരം ഒരു വ്യക്തി പോലീസ് കസ്റ്റഡിയിൽ തന്നിട്ടുള്ള കുറ്റസമ്മതം സാധുവാക്കാൻ, അത് കൂടുതൽ എന്ത് വേണ്ടതുണ്ട്?
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA യുടെ സെക്ഷൻ ഏത് ?
മുന്‍പ് കോടതിയില്‍ അല്ലെങ്കില്‍ നിയമപരമായി സാക്ഷ്യം രേഖപ്പെടുത്താനധികാരമുള്ള ഒരാള്‍ക്ക് ഒരു സാക്ഷി നല്‍കിയ സാക്ഷ്യം, പിന്നീട് അതേ കേസിന്റെ മറ്റൊരു ഘട്ടത്തിലും അല്ലെങ്കില്‍ മറ്റൊരു കോടതികേസിലും പ്രമാണമായി ഉപയോഗിക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?