Challenger App

No.1 PSC Learning App

1M+ Downloads
കാൽസ്യത്തിന്റെ (Ca - 20) ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം എത്ര?

A4

B2

C3

D1

Answer:

B. 2

Read Explanation:

ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം:

                കാൽസ്യത്തിന്റെ (Ca - 20) ബാഹ്യതമഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം അറിയാനായി, ഓരോ ഷെല്ലിലും എത്ര ഇലക്ട്രൊണുകളെ ഉൾകോളളാം എന്ന് അറിഞ്ഞിരിക്കണം.

                 ഇതിനായി, ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം ഉപയോഗിക്കാവുന്നതാണ്.

2n2 (n = ഷെല്ലുകളുടെ എണ്ണം)

    • 1st ഷെല്ല് – 2 x 12 = 2  
    • 2nd ഷെല്ല് – 2 x 22 = 8
    • 3rd ഷെല്ല് – 2 x 32 = 18
    • 4th ഷെല്ല് – 2 x 42 = 32

കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം:

  • ഇത് ഉപയോഗിച്ച് കാൽസ്യത്തിന്റെ (Ca - 20) വിവിധ ഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം അറിയാൻ സാധികുന്നു.
  • Ca – 20: 2, 8, 10 എന്നാണ് എഴുതേണ്ടത്.
  • എന്നാൽ ഇങ്ങനെ ആയാൽ കാൽസ്യത്തിന് സ്ഥിരത കൈവരിക്കാൻ,  സാധിക്കില്ല,
  • അതിനാൽ, നമ്മൾ ഇപ്രകാരം എഴുതുന്നു. 

Ca – 20: 2, 8, 8, 2 

          കാരണം, ഓരോ മൂലകവും അതിന്റെ പുറം ഷെല്ലിലെ ഇലക്ട്രോണുകൾ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നു.

 

ഒക്ടറ്റ് റൂൾ (Octet Rule):

  • പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ, ഓരോ ആറ്റത്തിനും അതിന്റെ വാലൻസ് ഷെല്ലിൽ 8 ഇലക്ട്രോണുകൾ ഉള്ള വിധത്തിൽ, ബോണ്ടു ചെയ്യാൻ പ്രവണത കാണിക്കുന്നു. ഈ സിദ്ധാന്തത്തെയാണ് ഒക്ടറ്റ് റൂൾ എന്ന് പറയപ്പെടുന്നത്.
  • ഒക്ടറ്റ് റൂൾ അനുസരിച്ച്, ഓരോ മൂലകവും, ഇലക്ട്രോണുകൾ സ്വീകരിച്ചോ, ദാനം ചെയ്തോ, അതിന്റെ വാലൻസ് ഷെൽ ഇലക്ട്രോൺ പൂർത്തിയാക്കാൻ ശ്രമിക്കുന്നു.

Note:

 

Ca – 20: 2, 8, 8, 2

             അതിനാൽ,കാൽസ്യത്തിന്റെ ബാഹ്യതമഷെല്ലിലെ ഇലക്ട്രൊണുകളുടെ എണ്ണം, 2 ആണ്.


Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :
Which of the following is the compound with the chemical formula ​ H2SO4
ഏറ്റവും 'ഇലക്ട്രോനെഗറ്റീവാ'യ മൂലകം ഏത്?
Which of the following elements has the maximum number of atoms in its molecular form?
ഹൈഡ്രജന്റെ എമിഷൻ സ്പെക്ട്രത്തിൽ, അഞ്ചാമത്തെ ഊർജനിലയിൽ നിന്ന് ആദ്യത്തെ ഊർജ നിലയത്തിലേക്കുള്ള ഇലക്ട്രോണിന്റെ പരിവർത്തനത്തിന്റെ ഫലമായുണ്ടാകുന്ന ശ്രേണി കാണപ്പെടുന്നത് ?