Challenger App

No.1 PSC Learning App

1M+ Downloads
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?

Aവൃദ്ധജനങ്ങളുടെ സംരക്ഷണം

Bവിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടു വരുന്നവരുടെ പുനരധിവാസം

Cസ്ത്രീസുരക്ഷിതത്വം

Dപ്രകൃതിദുരന്ത സംരക്ഷണം

Answer:

C. സ്ത്രീസുരക്ഷിതത്വം

Read Explanation:

നിര്‍ഭയ പദ്ധതി

  • സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ചെറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് 'നിര്‍ഭയ'.
  • സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
  • ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനായുമുള്ള ജില്ലാതല നിര്‍ഭയ കമ്മറ്റികളും സംസ്ഥാന തലത്തില്‍ പദ്ധതി സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.
  • വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

നിര്‍ഭയ പദ്ധതിയുടെ ലക്ഷ്യങ്ങൾ :

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, സ്വയം സഹായ സംഘടനകള്‍, ജനമൈത്രീ പോലീസ്, റസിഡന്റസ് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍
  • ലൈംഗിക പീഡനങ്ങള്‍ക്കിരയാവുന്നവരെ രക്ഷപ്പെടുത്തക, അവർക്ക് സംരക്ഷണം, പുനരധിവാസം നൽകുക.
  • ലൈംഗിക പീഡനത്തിന് വിധേയരാകുന്നവര്‍ക്ക് മനശാസ്ത്രപരമായ കൗണ്‍സലിംഗും വൈദ്യ സഹായവും നിയമ സഹായവും നൽകുക
  • പീഡനത്തിനിരയായവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് 'ക്രൈസിസ് സെല്ലുകള്‍', രൂപീകരിക്കുക.
  • കുറ്റകൃത്യങ്ങള്‍ നടക്കുന്നതോ നടക്കാനിടയുള്ളതോ ആയ ഇടങ്ങള്‍ കണ്ടെത്തി അവിടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
  • പീഡനം അനുഭവിച്ച സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും നൽകുക.
  • സൗജന്യ വൈദ്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കാന്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിക്കുക.

Related Questions:

ഓപ്പറേഷൻ തൂഫാൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറയുന്നവയിൽ ആർദ്രം പദ്ധതിയുടെ ലക്ഷ്യമല്ലാത്തത് ഏത് ?
Choose the correct meaning of the phrase"to let the cat out of the bag".

കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

1) നയനാമൃതം 

ii) പാദസ്പർശം

 lil) ആർദ്രം

 IV) SIRAS 

പ്രധാന വരുമാന - ലൈസൻസിംഗ് പ്രവർത്തനങ്ങൾക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന, 'ഇൻഫർമേഷൻ കേരള മിഷൻ' വികസിപ്പിച്ചെടുത്ത ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏതാണ്?