Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരിയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നടത്തിയ ഓപ്പറേഷൻ ഏതാണ് ?

Aസേഫ് സ്കൂൾ ബസ്

Bട്രാക്ക് ആൻഡ് സേഫ്

Cസേഫ് ട്രാവൽ

Dട്രാക് സ്കൂൾ ബസ്

Answer:

A. സേഫ് സ്കൂൾ ബസ്

Read Explanation:

 'സേഫ് സ്‌കൂള്‍ ബസ്'

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന.

  • വാഹനങ്ങളിൽ കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷ സംവിധാനം, പ്രഥമശുശ്രൂഷ കിറ്റ്, ജി.പി.എസ്. എന്നിവ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വകുപ്പ് ഇടവേളകളിൽ പരിശോധന നടത്തും. ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്ത ഒരു സ്‌കൂള്‍ വാഹനവും ഓടാൻ അനുവദിക്കില്ല.
  • സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ നിര്‍ത്തി യാത്ര പാടില്ല. ഓരോവാഹനത്തിലും സ്‌കൂളിലെ അധ്യാപകരോ അനധ്യാപരോ ആയ ഒരാളുണ്ടാകണം.
  • ബസ് ഡ്രൈവര്‍മാര്‍ക്ക് 10 വര്‍ഷത്തെ ജോലിപരിചയമുണ്ടാകണം. ഹെവി വാഹനമാണെങ്കില്‍ അത്തരം വാഹനം ഓടിക്കുന്നതില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
  • ബസുകളില്‍ യൂണിഫോമായി വെള്ള ഉടുപ്പും കറുത്ത പാന്റ്സും തിരിച്ചറിയല്‍കാര്‍ഡും ധരിക്കണം.
  • കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ കാക്കി യൂണിഫോം ധരിക്കണം.
  • പരമാവധി വേഗം 50 കിലോമീറ്റര്‍.
  • മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെയും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെയും സ്‌കൂൾ വാഹനം ഓടിക്കാൻ അനുവദിക്കരുത്.
  • വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്ന് വ്യക്തമായി എഴുതണം.
  • സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്നെഴുതണം.
  • ഫിറ്റ്നസ് പരിശോധന നടത്തിയതിന്റെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം.

Related Questions:

മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?
ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?
കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?

സ്നേഹ സാന്ത്വനം പദ്ധതി ആർക്കാണ് നൽകി വരുന്നത് ?

  1. സംസ്ഥാനത്തെ എൻഡോ സൾഫാൻ ഇരകൾക്കുള്ള പ്രതിമാസ ധനസഹായം
  2. കുഷ്ഠരോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം
  3. പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകുന്ന ധനസഹായം
  4. സിക്കിൾസ് അനീമിയ രോഗികൾക്ക് നൽകുന്ന ധനസഹായം