App Logo

No.1 PSC Learning App

1M+ Downloads
ബുധൻ്റെ പരിക്രമണകാലം ?

A59 ദിവസം

B365 ദിവസം

C88 ദിവസം

D225 ദിവസം

Answer:

C. 88 ദിവസം

Read Explanation:

ബുധൻ (Mercury)

  • ഗുരുത്വാകർഷണം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ഗ്രഹം.

  • സാന്ദ്രത കുറഞ്ഞതുമായ രണ്ടാമത്തെ ഗ്രഹം.

  • സൗരയുഥത്തിലെ ഏറ്റവും പരിക്രമണ വേഗതയേറിയ ഗ്രഹം. 

  • ബുധൻ്റെ പരിക്രമണകാലം 88 ദിവസമാണ്.

  • ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ബുധൻ്റേതാണ് (88 ദിവസം).

  • പലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹമാണ് ബുധൻ.

  • സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹവും സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹവുമാണ് ബുധൻ.

  • റോമാക്കാർ പ്രഭാതത്തിൽ 'അപ്പോളോ' എന്നും പ്രദോഷത്തിൽ 'ഹെർമിസ്' എന്നും വിളിക്കുന്ന ഗ്രഹമാണ് ബുധൻ.

  • ഗ്രീക്ക് ദേവനായ ഹെർമിസിനോടാണ് റോമൻ പുരാണദേവനായ മെർക്കുറിയെ താരതമ്യം ചെയ്യുന്നത്.

  • 'റോമൻ ദൈവങ്ങളുടെ സന്ദേശവാഹകൻ' (Roman messenger to the Gods) ആണ്

  • ബുധൻ്റെ പരിക്രമണവേഗത 47.5 കി.മീ./ സെക്കന്ററാണ്.

  • പരിക്രമണ വേഗത കൂടുതലായതിനാൽ 'ആകാശത്തിലെ മറുത' (Will-o-wisp) എന്നറിയപ്പെടുന്നു.

  • ബുധന്റെ ഭ്രമണകാലം 58.65 ഭൗമദിനങ്ങളാണ്.

  • വായുമണ്ഡലമില്ലാത്തതിനാൽ പകൽ കഠിനമായ ചൂടും രാത്രിയിൽ അതിശൈത്യവും ബുധന്റെ പ്രത്യേകതകളാണ്.

  • ഉപഗ്രഹങ്ങളൊന്നുമില്ലാത്ത ഗ്രഹമാണ് ബുധൻ.

  • ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം.

  • അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം.

  • ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ഡലമുള്ള ഗ്രഹം.

  • വ്യാസൻ, വാല്മീകി, കാളിദാസൻ എന്നിവരുടെ പേരുകളുള്ള ഗർത്തങ്ങൾ ബുധനിലാണുള്ളത്.

  • ചൈന, കൊറിയ, ജപ്പാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലനക്ഷത്രം എന്നറിയപ്പെടുന്നത് ബുധൻ ആണ്.

  • ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനമാണ് മറീനർ-10.

  • 2004 ആഗസ്റ്റ് 3-ന് ബുധനെ നിരീക്ഷിക്കാൻ നാസ അയച്ച ബഹിരാകാശ പേടകമാണ് മെസ്സെഞ്ചർ.

  •  യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയും ജപ്പാൻ എയ്റോസ്പെയ്‌സ് ഏജൻസിയും സംയുക്തമായി 2018 ഒക്ടോബർ 20-ൽ വിക്ഷേപിച്ച ബുധൻ പഠന പേടകമാണ് BepiColombo.


Related Questions:

' ആകാശ പിതാവ് ' എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?
ഭൂമിയിൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭപ്പെടുന്ന ഭാരമെത്ര?
മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത് ഏത് ഗ്രന്ഥത്തിലൂടെയാണ് :
ഹരിതഗൃഹ വാതക പ്രഭാവം കാരണം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ഗ്രഹം
വരുണൻ എന്നറിയപ്പെടുന്ന ഗ്രഹം ?