പ്രകീർണന ഫലമായുണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ എന്തു പറയുന്നു?
Aവർണരാജി
Bവർണവിന്യാസം
Cവർണചക്രം
Dവർണമാല
Answer:
A. വർണരാജി
Read Explanation:
ഒരു പ്രിസത്തിലൂടെ ധവളപ്രകാശം (White light) കടന്നുപോകുമ്പോൾ പ്രകീർണ്ണനം (Dispersion) എന്ന പ്രതിഭാസം കാരണം ഘടക വർണ്ണങ്ങളായി വേർതിരിയുന്നു. പ്രകീർണ്ണനം ഫലമായുണ്ടാകുന്ന വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ അല്ലെങ്കിൽ അടുക്കി വെപ്പിനെയാണ് വർണ്ണരാജി (Spectrum) എന്ന് പറയുന്നത്.