App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറിയുടെ അയിരേത്?

Aബോക്സൈറ്റ്

Bസിന്നബാർ

Cഗലീന

Dകലാമെൻ

Answer:

B. സിന്നബാർ

Read Explanation:

മെർക്കുറി 

  • മെർക്കുറിയുടെ അറ്റോമിക നമ്പർ - 80 
  • സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം 
  • വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം
  • സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം 
  • 'ലിക്വിഡ് സിൽവർ 'എന്നറിയപ്പെടുന്ന ലോഹം 
  • 'അസാധാരണ ലോഹം 'എന്നറിയപ്പെടുന്നു 
  • മെർക്കുറിയുടെ അയിര് - സിന്നബാർ
  • ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം ( -39 °C )
  • മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് - ഫ്ളാസ്ക് 
  • 1 ഫ്ളാസ്ക്  = 34.5 kg 
  • മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം 
  • മെർക്കുറി സംയുക്തങ്ങൾ അറിയപ്പെടുന്ന പേര് - അമാൽഗങ്ങൾ 
  • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗം 
  • പല്ലിലെ പോടുകൾ അടക്കാനുപയോഗിക്കുന്ന മെർക്കുറി സംയുക്തം - സിൽവർ അമാൽഗം  



Related Questions:

സ്വർണത്തിന്റെ അറ്റോമിക് സംഖ്യ എത്ര ?

താഴെ പറയുന്നവയിൽ ലോഹങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. ലോഹങ്ങൾക്ക് ഇലക്ട്രോനെഗറ്റിവിറ്റി കൂടുതൽ ആണ്.

  2. രാസപ്രവർത്തനത്തിൽ പങ്കെടുക്കുമ്പോൾ ലോഹങ്ങൾ ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്നു.

  3. ലോഹങ്ങളുടെ അയോണീകരണ ഊർജം കുറവാണ്.

ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

ലോഹ ഓക്സൈഡ് നെ റെഡ്യൂസ് ചെയ്യാൻ ഉപയോഗിക്കേണ്ട മൂലകത്തെയും അനുയോജ്യമായ താപനിലയും കണ്ടെത്താൻ ഉപയോഗിക്കുന്ന രീതി ഏത് ?
അയൺ സ്റ്റൗവുകൾ, റെയിൽവേ സ്ലീപ്പറുകൾ, ഗട്ടർ, പൈപ്പുകൾ, കളിപ്പാട്ടങ്ങൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയണിന്റെ പ്രധാന രൂപം ഏത് ?
Why Aluminium is used for making cooking utensils?