Challenger App

No.1 PSC Learning App

1M+ Downloads
ഒരു റിഫ്ലെക്സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാര പാതയെ എന്താണ് വിളിക്കുന്നത്?

Aന്യൂറോൺ ആർക്ക്

Bറിഫ്ലെക്സ് ആർക്ക്

Cസെൻസറി റൂട്ട്

Dമോട്ടോർ ലൂപ്പ്

Answer:

B. റിഫ്ലെക്സ് ആർക്ക്

Read Explanation:

റിഫ്ളക്‌സ് പ്രവർത്തനങ്ങൾ

  • നമ്മുടെ ഇച്ഛാനുസരണമല്ലാതെ, ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്‌മികമായി നടക്കുന്ന പ്രതികരണങ്ങളാണ് റിഫ്ളക്‌സ് പ്രവർത്തനങ്ങൾ (Reflex actions).
  • ഈ പ്രതികരണങ്ങൾ ബോധപൂർവമല്ല സംഭവിക്കുന്നത്.
  • റിഫ്ളക്‌സ് പ്രവർത്തനത്തിലെ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്‌സ് ആർക് (Reflex arc).
  • പ്രധാനമായും സുഷുമ്‌നയാണ് റിഫ്ളക്സസ് പ്രവർത്തനത്തിൻ്റെ കേന്ദ്രമായി വർത്തിക്കുന്നത്.
  • ഇത്തരം റിഫ്ളക്‌സുകളാണ് സ്പൈനൽ റിഫ്ളക്സുകൾ.
  • എന്നാൽ എല്ലാ റിഫ്ളക്‌സുകളും സുഷുമ്നയുടെ നിയന്ത്രണത്തിലല്ല.
  • കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തു‌ക്കൾ കണ്ണിനുനേരെ വരുമ്പോഴോ കണ്ണുചിമ്മുന്നത്   ഒരു റിഫ്ളക്സസ് പ്രവർത്തനം തന്നെയാണ്.
  • സെറിബ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഇത്തരം റിഫ്ളക്സാണ് സെറിബ്രൽ റിഫ്ളക്‌സ് (Cerebral reflex)

Related Questions:

പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത്?

ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?

  1. നേത്ര നാഡി
  2. 8-ാം ശിരോനാഡി
  3. 12-ാം ശിരോ നാഡി

    നാഡീവ്യവസ്ഥയെ ബാധിക്കുന്ന ചില രോഗങ്ങളെക്കുറിച്ചുള്ള ക്രമപ്പെടുത്തൽ താഴെ നൽകിയിരിക്കുന്നു അതിൽ ശരിയാത്‌ മാത്രം കണ്ടെത്തുക:

    1.തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം,തുടരെത്തുടരെയുള്ള പേശീസങ്കോചം മൂലമുള്ള സന്നി - അല്‍ഷിമേഴ്സ്

    2.ശരീരതുലനനില നഷ്ടപ്പെടുക.ഗാംഗ്ലിയോണുകളുടെ നാശം - അപസ്മാരം

    3.കേവലഓര്‍മ്മകള്‍ പോലും ഇല്ലാതാകുക , നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞുകൂടുന്നു - പാര്‍ക്കിന്‍സണ്‍സ്

    ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
    മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?