കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?
A1936-1937
B1939-1940
C1941-1942
D1944-1945
Answer:
B. 1939-1940
Read Explanation:
കപട യുദ്ധം
- രണ്ടാം ലോകമഹായുദ്ധം ഒന്നാം ഘട്ടത്തിൽ തികച്ചും ഒരു യൂറോപ്പ്യൻ യുദ്ധം ആയിരുന്നു.
- ജർമ്മനിയുടെ പോളണ്ട് ആക്രമണമായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന്റെ ആസന്ന കാരണം
- പോളണ്ടിന് സഹായം വാഗ്ദാനം ചെയ്തിരുന്ന ഇംഗ്ലണ്ടും ഫ്രാൻസും സെപ്റ്റംബർ 3ന് ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- യുദ്ധ പ്രഖ്യാപിച്ചുവെങ്കിലും ഏഴു മാസത്തോളം സഖ്യ ശക്തികളും,അച്ചുതണ്ട് ശക്തികളും തമ്മിൽ ഗൗരവമായ പോരാട്ടങ്ങൾ ഒന്നും ഉണ്ടായില്ല.
- 1939 സെപ്റ്റംബർ മുതൽ 1940 ഏപ്രിൽ വരെയുള്ള ഈ കാലഘട്ടത്തെ കപട യുദ്ധം (PHONEY WAR ) എന്ന് വിളിക്കുന്നു.
- 1940 ഏപ്രിലിൽ ഡെന്മാർക്കും നോർവേയും ആക്രമിച്ചു കൊണ്ട് ഹിറ്റ്ലർ കപട യുദ്ധത്തിന് തിരശ്ശീലയിട്ടു.
- ഈ ആക്രമണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വർദ്ധിപ്പിക്കുകയും യൂറോപ്പിൽ കൂടുതൽ പ്രാധാന്യമുള്ള സൈനിക മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.