App Logo

No.1 PSC Learning App

1M+ Downloads
ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശത്തെക്കുറിച്ച് അന്വേഷിക്കാൻ ലീഗ് ഓഫ് നേഷൻസ് നിയോഗിച്ച ലിറ്റൺ കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ച വർഷം?

A1931

B1932

C1936

D1935

Answer:

B. 1932

Read Explanation:

ലിറ്റൺ കമ്മീഷൻ

  • 1931-ൽ നടന്ന ജപ്പാൻ്റെ മഞ്ചൂറിയൻ അധിനിവേശം തങ്ങളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമായി ചൈന സർവ രാജ്യ സഖ്യത്തിൽ അവതരിപ്പിച്ചു 
  • ഇതിനോടൊകം തന്നെ ജപ്പാൻ്റെ സൈനിക അധിനിവേശം അന്താരാഷ്ട്ര തലത്തിൽ  യദ്ധഭീതിക്ക്  കാരണമാവുകയും ചെയ്തിരുന്നു
  • ഈ പ്രശ്നത്തെക്കുറിച്ച് പരിശോധിച്ച് റിപ്പോര്ട്ട് സമർപ്പിക്കുവാൻ  സർവ രാജ്യ സഖ്യം ബൾവർ-ലിട്ടനെ അദ്ധ്യക്ഷനാക്കി കൊണ്ട് ഒരു കമ്മീഷനെ നിയോഗിച്ചു
  • ആറാഴ്ച കാലയളവിൽ, ലിറ്റൺ കമ്മീഷൻ ഈ  വിഷയത്തെക്കുറിച്ച്  സമഗ്രമായ പരിശോധന നടത്തി,1932 സെപ്റ്റംബറിൽ അതിൻ്റെ റിപ്പോർട്ട് സമർപ്പിച്ചു. 
  • ജപ്പാൻ്റെ ആക്രമണത്തെ വിമർശിച്ചു കൊണ്ടുള്ളതും,അധിനിവേശ മേഖലയിൽ നിന്ന് ജാപ്പനീസ് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നതായിരുന്നു റിപോർട്ട്
  • എന്നാൽ കമ്മീഷൻ റിപോർട്ട് ജപ്പാന് സ്വീകാര്യമായിരുന്നില്ല 
  • മഞ്ചൂരിയ വിട്ടുപോകാൻ സർവ രാജ്യ സഖ്യം  ജപ്പാനോട് ആവശ്യപ്പെട്ടുവെങ്കിലും ജപ്പാൻ വിസമ്മതിച്ചു 
  • സർവ രാജ്യ സഖ്യത്തിലെ അംഗത്വം ജപ്പാൻ ഉപേക്ഷിക്കുകയും ചെയ്തു.

Related Questions:

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി തീർന്നത് ഇവയിൽ ഏതായിരുന്നു?
ഇറ്റലിയിൽ ഫാസിസ്റ്റ് അക്രമങ്ങൾ എതിർത്തുകൊണ്ട് പാർലമെന്റിൽ സംസാരിച്ച ഏത് രാഷ്ടീയ നേതാവിനെയാണ് മുസ്സോളിനിയുടെ രഹസ്യ പോലീസ് വധിച്ചത്?
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾ ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി ഉന്മൂലനം ചെയ്തത പ്രവർത്തി അറിയപ്പെടുന്നത് ?
പേൾ ഹാർബർ ആക്രമണ സമയത്ത് ജപ്പാൻ്റെ പ്രധാനമന്ത്രി ആരായിരുന്നു?