Challenger App

No.1 PSC Learning App

1M+ Downloads
കപട യുദ്ധ(Phoney War)ത്തിന്റെ കാലഘട്ടം?

A1936-1937

B1939-1940

C1941-1942

D1944-1945

Answer:

B. 1939-1940

Read Explanation:

കപട യുദ്ധം

  • രണ്ടാം ലോകമഹായുദ്ധം ഒന്നാം ഘട്ടത്തിൽ തികച്ചും ഒരു യൂറോപ്പ്യൻ യുദ്ധം ആയിരുന്നു.
  • ജർമ്മനിയുടെ പോളണ്ട് ആക്രമണമായിരുന്നു  രണ്ടാം ലോക മഹായുദ്ധത്തിന്റെ ആസന്ന കാരണം
  • പോളണ്ടിന് സഹായം വാഗ്ദാനം ചെയ്തിരുന്ന ഇംഗ്ലണ്ടും ഫ്രാൻസും സെപ്റ്റംബർ 3ന്  ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • യുദ്ധ പ്രഖ്യാപിച്ചുവെങ്കിലും ഏഴു മാസത്തോളം സഖ്യ ശക്തികളും,അച്ചുതണ്ട് ശക്തികളും തമ്മിൽ ഗൗരവമായ പോരാട്ടങ്ങൾ ഒന്നും ഉണ്ടായില്ല.
  • 1939 സെപ്റ്റംബർ മുതൽ 1940 ഏപ്രിൽ വരെയുള്ള ഈ  കാലഘട്ടത്തെ കപട യുദ്ധം (PHONEY WAR ) എന്ന് വിളിക്കുന്നു.
  • 1940 ഏപ്രിലിൽ  ഡെന്മാർക്കും നോർവേയും ആക്രമിച്ചു കൊണ്ട് ഹിറ്റ്ലർ കപട യുദ്ധത്തിന് തിരശ്ശീലയിട്ടു.
  • ഈ ആക്രമണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ശത്രുത വർദ്ധിപ്പിക്കുകയും യൂറോപ്പിൽ കൂടുതൽ പ്രാധാന്യമുള്ള സൈനിക മുന്നേറ്റങ്ങൾക്ക്  തുടക്കം കുറിക്കുകയും ചെയ്തു.

Related Questions:

അനാക്രമണ സന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1938ൽ സോവിയറ്റ് യൂണിയനും,ജർമ്മനിയും തമ്മിൽ ഒപ്പ് വച്ച ഉടമ്പടി.
  2. മൊളോട്ടൊഫ്–റിബൻത്രോപ് ഉടമ്പടി എന്നും അറിയപ്പെടുന്നു.
  3. ഈ ഉടമ്പടി പ്രകാരം പരസ്പരം ആക്രമിക്കുകയില്ല എന്നും ഇരു രാജ്യങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ട സന്ധി.
  4. ഈ സന്ധി പ്രകാരം പോളണ്ട് പൂർണമായി ജർമ്മനിക്ക് നൽകപ്പെട്ടു
    ഇവയിൽ ഏത് ചരിത്ര സംഭവത്തെയാണ് പ്രീണന നയത്തിൻ്റെ ഏറ്റവും മികച്ച ഉദാഹരണമായി ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്?
    ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് ?
    Germany's invasion of Poland on :
    Which event is generally considered to be the first belligerent act of World War II?