App Logo

No.1 PSC Learning App

1M+ Downloads
പ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ, അവ 7 ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു ?

Aഅപവർത്തനം

Bപ്രതിപതനം

Cപ്രകീർണനം

Dവിസരണം

Answer:

C. പ്രകീർണനം

Read Explanation:

പ്രകീർണ്ണനം (Dispersion):

  • ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല്

അപവർത്തനം (Refraction):

  • തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ്

വിസരണം (Scattering):

  • വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം

പ്രതിപതനം (Reflection):

  • ഒരു പ്രകാശ കിരണം മിനുസമാർന്ന മിനുക്കിയ പ്രതലത്തെ സമീപിക്കുകയും, പ്രകാശ കിരണം പിന്നിലേക്ക് കുതിക്കുകയും ചെയ്യുമ്പോൾ അതിനെ പ്രകാശത്തിന്റെ പ്രതിഫലനം എന്ന് വിളിക്കുന്നു.

പൂർണ്ണ ആന്തരിക പ്രതിപതനം (Total Internal Reflection):

  • സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പോകുമ്പോൾ പ്രകാശ കിരണം, അതിന്റെ നിർണായക കോണിനേക്കാൾ (Critical Angle) വലിയ കോണിൽ പോകുമ്പോൾ, പ്രകാശ കിരണങ്ങൾ അതേ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിക്കുന്നു. ഈ പ്രതിഭാസത്തെയാണ് പൂർണ്ണ ആന്തരിക പ്രതിപതനം.


Related Questions:

ദർപ്പണത്തിന്റെ പ്രതലത്തിന് ലംബമായി പതനബിന്ദുവിൽ നിന്ന്, വരയ്ക്കുന്ന രേഖയെ ---- എന്നു വിളിക്കുന്നു.
പ്രകാശം ഒരു പ്രതലത്തിൽ തട്ടി തിരിച്ചു വരുന്നതിനെ പ്രകാശത്തിന്റെ ----- എന്നറിയപ്പെടുന്നു ?
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാനുള്ള ദർപ്പണം?
വാഹനങ്ങളിൽ AMBULANCE എന്ന വാക്ക്, ഇടത്-വലത് മാറ്റത്തോടെ എഴുതാനുള്ള കാരണമെന്താണ് ?