Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സലിംഗ ബഹുവചനമേത് ?

Aമിടുക്കന്മാർ

Bജനങ്ങൾ

Cകുട്ടികൾ

Dഅധ്യാപകർ

Answer:

A. മിടുക്കന്മാർ

Read Explanation:

സലിംഗ ബഹുവചനം

  • സ്ത്രീ, പുരുഷ ലിംഗഭേദങ്ങളെ വ്യക്തമായി വേർതിരിച്ചു കാണിക്കുന്ന ബഹുവചനരൂപമാണ് സലിംഗബഹുവചനം.

  • ഇവിടെ 'മിടുക്കന്മാർ' എന്നത് പുരുഷലിംഗത്തെ (ആൺ) മാത്രം വ്യക്തമായി സൂചിപ്പിക്കുന്ന ബഹുവചനമാണ് (മിടുക്കൻ → മിടുക്കന്മാർ). അതിനാൽ ഇത് സലിംഗ ബഹുവചനമാകുന്നു.

  • മറ്റു ഉദാഹരണങ്ങൾ: സ്ത്രീകൾ, പുരുഷന്മാർ, ഗായികമാർ.

അലിംഗബഹുവചനം

  • സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും പൊതുവായി സൂചിപ്പിക്കുന്ന ബഹുവചനരൂപമാണ് അലിംഗബഹുവചനം.

  • ഉദാഹരണങ്ങൾ: ജനങ്ങൾ,അധ്യാപകർ,കുട്ടികൾ.


Related Questions:

പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ താഴെ കൊടുത്തവയിൽ ഏതെല്ലാമാണ്

യോജിക്കുന്നത്?

1.ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു

2.ബഹുത്വത്തെ കാണിയ്ക്കുന്നില്ല

3.പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്

4. ബഹുവചനമാണ്

താഴെ തന്നിരിക്കുന്നതിൽ ബഹുവചനത്തിന് ഉദാഹരണം
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനമല്ലാത്തത് ഏത്?