Challenger App

No.1 PSC Learning App

1M+ Downloads
'മുതിർന്നവരെ ബഹുമാനിക്കണം ' എന്ന വാചകത്തിലെ പ്രകാരമേത് ?

Aനിർദ്ദേശകപ്രകാരം

Bവിധായകപ്രകാരം

Cനിയോജകപ്രകാരം

Dഅനുജ്ഞായകപ്രകാരം

Answer:

B. വിധായകപ്രകാരം

Read Explanation:

മലയാള വ്യാകരണത്തിൽ ക്രിയ നടക്കുന്ന വിധത്തെ കുറിക്കുന്നതിനു ധാതുവിൽ ചെയ്യുന്ന രൂപ ഭേദമാണ് പ്രകാരം. പ്രകാരമെന്നാൽ രീതി എന്നാണ് അഭിപ്രായം. പറയുന്ന ആളിന്റെ മനോഭാവം പ്രകടമാക്കാൻ പ്രകാരം പ്രയോജനപ്പെടുന്നു. വിധി, കൃത്യം, ശീലം മുതലായവ സൂചിപ്പിക്കുന്ന ക്രിയയ്ക്ക് വിധായക പ്രകാരം എന്ന് പറയുന്നു. ഉദാ : എഴുതണം, പഠിക്കണം.


Related Questions:

മധ്യമ പുരുഷ സർവ്വ നാമത്തിന് ഒരു ഉദാഹരണം :
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
കൈകാലുകൾ - സമാസമെത് ?
"നവരസങ്ങൾ' -എന്നതിലെ സമാസമേത് ?