App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ കാണപ്പെടുന്ന ക്രെറ്റിനിസം എന്ന രോഗാവാസ്ഥയുടെ പ്രാഥമിക കാരണം ?

Aതൈറോക്‌സിൻ്റെ അമിത ഉൽപാദനം

Bതൈറോക്‌സിൻ്റെ ഉത്പാദന കുറവ്

Cഅഡ്രിനാലിൻ അമിത ഉൽപാദനം

Dവളർച്ചാ ഹോർമോണിൻ്റെ കുറവ്

Answer:

B. തൈറോക്‌സിൻ്റെ ഉത്പാദന കുറവ്

Read Explanation:

ഹൈപ്പോതൈറോയ്‌ഡിസം

  • തൈറോക്‌സിൻ്റെ ഉൽപ്പാദനം കുറയുന്ന അവസ്ഥയാണിത്.
  • ഭ്രൂണാവസ്ഥയിലോ ശൈശവാവസ്ഥയിലോ തൈറോക്‌സിന്റെ ഉൽപ്പാദനക്കുറവ് മൂലം ശരിയായ ശാരീരിക-മാനസിക വളർച്ച തടസ്സപ്പെടും.
  • ഈ അവസ്ഥയാണ് ക്രെറ്റിനിസം (Cretinism).
  • മുതിർന് വരിൽ തൈറോക്‌സിൻ്റെ തുടർച്ചയായ കുറവ് മിക്സെഡിമ (Myxoedema) എന്ന അവസ്ഥയ്ക്ക് കാരണമാകും.
  • കുറഞ്ഞ ഉപാപചയനിരക്ക്, മന്ദത, ശരീരഭാരം കൂടുക, ഉയർന്നരക്തസമ്മർദം, ശരീരകലകളുടെ വീക്കം എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ.

ഹൈപ്പർതൈറോയ്‌ഡിസം

  • തൈറോക്സ‌ിന്റെ തുടർച്ചയായ അമിതോൽപ്പാദനം മൂലം തൈറോക്‌സിൻ സ്വാധീനിക്കുന്ന ജീവൽപ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുന്ന അവസ്ഥയാണിത്.
  • ഉയർന്ന ഉപാപചയനിരക്ക്, കുടിയ ശരീരതാപനില, കൂടുതൽ വിയർപ്പ്, കൂടിയ ഹൃദയമിടിപ്പ്, ശരീരഭാരം കുറയുക, വൈകാരിക പ്രക്ഷുബദ്ധത എന്നിവയാണിതിൻ്റെ മുഖ്യലക്ഷണങ്ങൾ.

Related Questions:

ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്ന ഹോർമോൺ ഏതാണ് ?
ശരീരത്തിൽ തൈറോയിഡ് ഉത്പാദനം കുറയുന്നത് കൊണ്ട് കുട്ടികളിൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് ................ ?
സസ്യങ്ങളിൽ കോശവിഭജനത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?
രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കുറയുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമോൺ ആണ് ?
വൃക്കയിലെ ജലത്തിൻ്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏതാണ് ?