App Logo

No.1 PSC Learning App

1M+ Downloads
സുഷുമ്നാ നാഡിയുടെ പ്രാഥമിക പ്രവർത്തനം എന്താണ്?

Aശരീരത്തിലെ ഹോർമോൺ ബാലൻസ് ക്രമീകരിക്കുക

Bശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുക

Cസെറിബ്രോസ്പൈനൽ ദ്രാവകം ഉത്പാദിപ്പിക്കുക

Dഇവയൊന്നുമല്ല

Answer:

B. ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുക

Read Explanation:

സുഷുമ്നാ നാഡി

  • കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്നാ നാഡി.
  • തലച്ചോറിൽ നിന്നും ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെൻറി മീറ്റർ നീളമുണ്ടാകും.
  • ശരീരത്തിലെ റിഫ്ലക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്നയാണ്
  • ശരീരത്തിൽ നിന്ന് തലച്ചോറിലേക്ക് സെൻസറി വിവരങ്ങൾ കൈമാറുന്നതിനും തലച്ചോറിൽ നിന്ന് ശരീരത്തിലേക്ക് മോട്ടോർ സിഗ്നലുകൾ കൈമാറുന്നതിനും സുഷുമ്നാ നാഡിയാണ്.
  • സുഷുമ്‌നാ നാഡിയെ സംരക്ഷിക്കുന്നത് വെർട്ടെബ്രൽ കോളമാണ്

Related Questions:

മസ്തിഷ്കത്തിന്റെ രണ്ടാമത്തെ വലിയ ഭാഗം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ സിംപതറ്റിക് വ്യവസ്ഥയ‍ുടെ പ്രവര്‍ത്തനത്താല്‍ മന്ദീഭവിക്ക‍ുന്നത്‌ ഏതെല്ലാം?

1.ഉമിനീര്‍ ഉല്പാദനം

2.ഉദരാശയ പ്രവര്‍ത്തനം

3.ക‍ുടലിലെ പെരിസ്റ്റാള്‍സിസ്

ജ്ഞാനേന്ദ്രിയങ്ങളിലും മറ്റ് ശരീരഭാഗങ്ങളിലും ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സവിശേഷ കോശങ്ങൾ അറിയപ്പെടുന്നത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1,“സിംപതറ്റിക് വ്യവസ്ഥ ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”

2.ഉമിനീര്‍ ഉത്പാദനം, കുടലിലെ പെരിസ്റ്റാല്‍സിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സിംപതറ്റിക് വ്യവസ്ഥ മന്ദീഭവിപ്പിക്കുന്നു.

സെറിബ്രോ സ്‌പൈനൽ ദ്രവം എവിടെ നിന്നാണ് രൂപപ്പെടുന്നത് ?