Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ആരംഭിച്ച ആർദ്രം മിഷന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

Aകാൻസർ രോഗികൾക്ക് സൗജന്യ വൈദ്യചികിത്സ

Bപൊതുജനാരോഗ്യ സൗകര്യങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക

Cമുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സഹായം നൽകുക

Dഗർഭിണികൾക്ക് സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക

Answer:

B. പൊതുജനാരോഗ്യ സൗകര്യങ്ങളെ ജനസൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുക

Read Explanation:

  • ആരംഭം: 2017 ഫെബ്രുവരിയിലാണ് കേരള സർക്കാർ ആർദ്രം മിഷൻ ആരംഭിച്ചത് (നവകേരള മിഷന്റെ ഭാഗമായി).

  • പ്രധാന ലക്ഷ്യങ്ങൾ:

    • കുടുംബാരോഗ്യ കേന്ദ്രങ്ങൾ (FHC): പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ (PHC) കൂടുതൽ സകര്യങ്ങളുള്ള 'കുടുംബാരോഗ്യ കേന്ദ്രങ്ങൾ' ആയി ഉയർത്തുക.

    • ജനസൗഹൃദ സേവനം: സർക്കാർ ആശുപത്രികളെ രോഗീസൗഹൃദവും (Patient-friendly) വൃത്തിയുള്ളതുമായ അന്തരീക്ഷത്തിലേക്ക് മാറ്റുക.

    • സേവനങ്ങൾ അനായാസമാക്കൽ: വെയിറ്റിംഗ് ഏരിയകൾ, ടോക്കൺ സമ്പ്രദായം, ഇ-ഹെൽത്ത് (e-Health) വഴി ഓൺലൈൻ അപ്പോയിന്റ്മെന്റ് സർവീസുകൾ ലഭ്യമാക്കുക.

    • ചികിത്സാച്ചെലവ് കുറയ്ക്കൽ: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും സൗജന്യ മരുന്നുകളും ലഭ്യമാക്കുക.


Related Questions:

കേരള മോഡൽ വികസനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയല്ലാത്തത്

  1. ഐക്യ കേരളത്തിലെ ആദ്യ മന്ത്രി സഭയാണ് കേരള മോഡൽ വികസനത്തിന് തുടക്കമിട്ടത്
  2. സമ്പത്തും വിഭവ പുനർ വിതരണ പരിപാടികളും ഉയർന്ന മെറ്റിരിയൽ ഗുണനിലവാര സൂചകങ്ങൾ കൊണ്ടുവന്നിട്ടുണ്ട്
  3. ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവും ആക്ടിവിസവും കേരള മോഡലിൻ്റെ പ്രധാന ഘടകമാണ്
  4. കേരളത്തിലെ ജീവിത നിലവാര സൂചകങ്ങൾ വികസിത രാജ്യങ്ങൾക്ക് തുല്യമാണ്

    കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക. 

    1) നയനാമൃതം 

    ii) പാദസ്പർശം

     lil) ആർദ്രം

     IV) SIRAS 

    കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
    കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?
    നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തിലെ അംഗപരി മിതർക്ക് എത്ര രൂപയാണ് വാർഷിക ചികിത്സാ സഹായം ലഭിക്കുന്നത് ?