Challenger App

No.1 PSC Learning App

1M+ Downloads
വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?

Aസമ്പർക്ക പ്രക്രിയ

Bഹേബർ പ്രക്രിയ

Cഹാൾ ഹെറൌൾട്ട് പ്രക്രിയ

Dബേയർ പ്രക്രിയ

Answer:

B. ഹേബർ പ്രക്രിയ

Read Explanation:

ഹേബർ പ്രക്രിയ

  • അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രക്രിയ.
  • 1909 ൽ ഫ്രിറ്റ്സ് ഹേബർ ആണ് ഇത് ആവിഷ്കരിച്ചത്.
  • 500°C ൽ 250 അന്തരീക്ഷമർദ്ദത്തിൽ നൈട്രജൻ വാതകത്തേയും ഹൈഡ്രജൻ വാതകത്തേയും കൂട്ടിയോജിപ്പിച്ചാണ് അമോണിയ നിർമ്മിക്കുന്നത്.
  • സുഷിരങ്ങളുള്ള ഇരുമ്പാണ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്.
  • ഓസ്മിയം ആണ് മികച്ച ഉൽപ്രേരകം എങ്കിലും വിലകൂടുതലായതിനാൽ സൂക്ഷ്മസുഷിരങ്ങളുള്ള ഇരുമ്പ് തന്നെയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ അയിരിന്റെ സാന്ദ്രണവുമായി ബന്ധമില്ലാത്തത് ഏതാണ്?
താപനിലയിൽ വ്യത്യാസം വരുത്താതെ ഒരു മോൾ ആദർശവാതകത്തിന്റെ (ഐഡിയൽ ഗ്യാസ്) വ്യാപ്തത്തെ ഒരു ലിറ്ററിൽ നിന്നും 10 ലിറ്റർ ആയി വികസിപ്പിച്ചാൽ ഉണ്ടാകുന്ന ആന്തരിക ഊർജ്ജത്തിൻ്റെ അളവ് _____ ആണ്
Which of the following is an example of a thermal decomposition reaction?
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?
Which of the following method is to be applied to separate oxygen rich components and nitrogen rich components?