Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ 3 ദൗത്യത്തിൻ്റെ റോവർ അറിയപ്പെടുന്നത് ?

Aവിക്രം

Bപ്രഗ്യാൻ

Cഭീം

Dധ്രുവ്

Answer:

B. പ്രഗ്യാൻ

Read Explanation:

ചന്ദ്രയാൻ 3 

  • ISRO യുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണിത് 
  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് 2023 ജൂലൈ 14നാണ് വിക്ഷേപിച്ചത് 
  • പി.വീരമുത്തുവേൽ ആയിരുന്നു ചന്ദ്രയാൻ 3ന്റെ പ്രോജക്ട് ഡയറക്ടർ
  • ചന്ദ്രയാൻ 3 വിക്ഷേപിക്കുമ്പോൾ ISRO ചെയർമാൻ: എസ്. സോമനാഥ്


Note:

  • വിക്ഷേപണ വാഹനം : GSLV മാർക്ക് 3 (ഇപ്പോൾ LVM3 M4 എന്നറിയപ്പെടുന്നു)
  • ലാൻഡർ : വിക്രം
  • റോവർ :  പ്രഗ്യാൻ 
  • ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് : ശിവശക്തി പോയിൻറ്
  • 2023 ഓഗസ്റ്റ് 23ന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി ഇറങ്ങി
  • ഇതോടെ ഇന്ത്യ ചന്ദ്രോപരിതലത്തിൽ വിജയകരമായി പര്യവേക്ഷണ വാഹനമിറക്കുന്ന നാലാമത്തെ രാജ്യവും,ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത് വിജയകരമായി പര്യവേക്ഷണ വാഹനമിറക്കിയ ലോകത്തെ ആദ്യത്തെ രാജ്യവുമായി 

Related Questions:

സതിഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?

താഴെ കൊടുത്തിരിക്കുന്നവയെ കാലഗണനയനുസരിച്ച് ക്രമീകരിക്കുക.

  1. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സമിതി നിലവിൽ വന്നു.
  2. ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സംഘടന (ഐ. എസ്. ആർ. ഒ.) നിലവിൽ വന്നു.
  3. ആര്യഭട്ട എന്ന ഉപഗ്രഹം വിക്ഷേപിച്ചു.
  4. ചന്ദ്രയാൻ ദൗത്യം.


ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം എവിടെയാണ്?
ഐ. എസ്. ആർ. ഒ. സ്ഥാപിതമായ വർഷം
ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ ചൊവ്വ ദൗത്യത്തിൻ്റെ പേരെന്ത് ?